ഉത്തർപ്രദേശിൽ പീഡന ശ്രമത്തിനിടെ പതിനാറുകാരിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

Last Updated:

പ്രതിക്ക് 15,000 രൂപ പിഴയും കോടതി വിധിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഉത്തർപ്രദേശിൽ കൗമാരക്കാരിയെ വീട്ടിൽ കയറി ആക്രമിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ബല്ലിയ കോടതി. പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ ഇയാൾ ക്രൂരമായി ആക്രമിച്ചിരുന്നു. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേൽപ്പിച്ചു. പ്രതിക്ക് 15,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പ്രതിയായ യശ്വന്ത് സിംഗ് 2021 ജൂലൈ 12 ന് 16 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിമൽ കുമാർ റായ് കോടതിയിൽ പറഞ്ഞു. പെൺകുട്ടി എതിർത്തപ്പോൾ പ്രതി കുട്ടിയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ മുഖത്ത് പലതവണ അടിക്കുകയും കത്തികൊണ്ട് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. സംഭവ സമയം വീട്ടിൽ പെൺകുട്ടി തനിച്ചായിരുന്നു.
advertisement
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ യശ്വന്തിനെതിരെ ഐപിസി പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇരുഭാഗവും കേട്ട ശേഷം ജഡ്ജി പ്രതം കാന്ത് ബുധനാഴ്ച യശ്വന്ത് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉത്തർപ്രദേശിൽ പീഡന ശ്രമത്തിനിടെ പതിനാറുകാരിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
Next Article
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement