Murder for Nickname | ഇരട്ടപ്പേര് വിളിച്ചയാളെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം
- Published by:Arun krishna
- news18-malayalam
Last Updated:
ചേറ്റുകുളത്തെ ബ്രദേഴ്സ് ക്ലബ്ബിന്റെ മുറിയിൽ വച്ച് സജീവ് കുമാർ ധനുപിനെ നമ്പോലൻ എന്ന ഇരട്ടപേര് വിളിച്ച് കളിയാക്കിയതിലുള്ള അമർഷം കൊണ്ട് കത്തിക്ക് കുത്തുകയായിരുന്നു.
കോട്ടയം: ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും , ഒരു ലക്ഷം രൂപാ പിഴയും പാലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.മോനിപ്പള്ളി ചേറ്റുകുളം ഭാഗത്ത് വെള്ളനാട്ട് സജീവ് കുമാറിനെ (40) കുത്തി കൊലപ്പെടുത്തിയ കേസിൽ മോനിപ്പള്ളി പയസ്മൗണ്ട് ഭാഗത്ത് പൊട്ടനാനിയിൽ ധനുപിനെയാണ് (33) കോടതി ശിക്ഷിച്ചത്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. ചേറ്റുകുളത്തെ ബ്രദേഴ്സ് ക്ലബ്ബിന്റെ മുറിയിൽ വച്ച് സജീവ് കുമാർ ധനുപിനെ നമ്പോലൻ എന്ന ഇരട്ടപേര് വിളിച്ച് കളിയാക്കിയതിലുള്ള അമർഷം കൊണ്ട് കത്തിക്ക് കുത്തുകയായിരുന്നു.കുത്തേറ്റ് ഓടിയ സജീവ് അടുത്തുള്ള തോട്ടിൽ വീണ് മരിച്ചു. പ്രോസിക്യൂഷന് വേണ്ടി വി ജി വേണുഗോപാൽ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.
ക്രിക്കറ്റ് ബാറ്റുകൊണ്ട് ഓടിച്ചിട്ട് തല്ലുന്നു; ഭാര്യക്കെതിരെ പ്രിൻസിപ്പലിന്റെ പരാതി; തെളിവായി CCTV ദൃശ്യവും
advertisement
ജയ്പൂര്‍: വീട്ടിനുള്ളിൽ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്ന സംഭവങ്ങൾ പുതിയതല്ല. ഒട്ടേറെ ഗാര്‍ഹിക പീഡന കേസുകളാണ് (Domestic Violence Case) ഇത്തരത്തിൽ പൊലീസിന് മുന്നിലെത്തുന്നത്. എന്നാൽ രാജസ്ഥാനിൽ (Rajastan) കോടതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസമെത്തിയത് തീര്‍ത്തും വ്യത്യസ്തമായൊരു പരാതിയാണ്. വീഡിയോ സഹിതമുള്ള തെളിവുകളോടെയാണ് പരാതി കോടതിയിലെത്തിയത്.
ഭാര്യയുടെ നിരന്തര പീഡനത്തില്‍ നിന്ന് രക്ഷ തേടിയാണ് ഭർത്താവ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് പുറകെ ക്രിക്കറ്റ് ബാറ്റുമായി ഓടി തുടര്‍ച്ചയായി മര്‍ദിക്കുന്ന ഭാര്യയുടെ സിസിടിവി ദൃശ്യങ്ങൾ കോടതിക്ക് മുന്നില്‍ തെളിവായെത്തുകയും ചെയ്തു. ഇതോടെ പരാതിയില്‍ നടപടിയെടുക്കാന്‍ ബീവാടി കോടതി നിര്‍ദേശിച്ചു.
advertisement
ഹരിയാനയിലെ കര്‍ക്കാര സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് യാദവാണ് പരാതിക്കാരന്‍. ഭാര്യ സുമന്‍ യാദവിനെതിരായാണ് പരാതി. ഇരുവരേടേയും പ്രണയ വിവാഹമായിരുന്നുവെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സുമന്‍ യാദവ് തന്നെ സ്ഥിരമായി മർദിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാത്രങ്ങള്‍ മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് മർദനം. കൂടാതെ, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്റെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമെല്ലാം നശിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
Strange case of domestic violence. A school principal in Rajasthan's #Alwar has moved court seeking protection. He has produced cctv footage of himself getting beaten up by his #wife ! pic.twitter.com/3J8w8s6Rvq
— Trivedi ji (@SanjeevKTrivedi) May 25, 2022
advertisement
ആറ് വയസ്സുള്ള മകന്‍ നോക്കി നില്‍ക്കെ മര്‍ദിക്കുന്ന ദൃശ്യങ്ങളും കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാനും പരാതിക്കാരന് സുരക്ഷയൊരുക്കാനും ബീവാടി കോടതി പോലീസിനോട് നിര്‍ദേശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബീവാടി എസ് പി വിപിന്‍ ശര്‍മ അറിയിച്ചു.
കഴിഞ്ഞ ഒരുവര്‍ഷമായി മര്‍ദനം വര്‍ധിച്ചതോടെ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ തെളിവായി സമർപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുമുണ്ട്.
Location :
First Published :
May 27, 2022 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder for Nickname | ഇരട്ടപ്പേര് വിളിച്ചയാളെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം








