വിവാഹേതരബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ അമ്പെയ്ത് കൊന്നു

Last Updated:

ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കൊലപാതകം

(Representative Image: Shutterstock)
(Representative Image: Shutterstock)
വിവാഹേതരബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ അമ്പെയ്ത് കൊന്നു. ഒഡിഷയിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഒഡിഷ സ്വദേശിയായ ദസറ മുണ്ടയാണ് ഭാര്യയായ ചിനി മുണ്ടയെ അമ്പെയ്ത് കൊന്നത്. ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു.
അയാള്‍ക്കൊപ്പം ജോലി ചെയ്യരുതെന്ന് ദസറ പലതവണ ചിനിയോട് പറഞ്ഞിരുന്നു. ഒരുഘട്ടത്തില്‍ ജോലിയ്ക്ക് പോകേണ്ടെന്നും ദസറ ചിനിയോട് പറഞ്ഞു. എന്നാല്‍ ജോലി ഉപേക്ഷിക്കാന്‍ ചിനി തയ്യാറായില്ല. ഇതാണ് ഇവര്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകാന്‍ കാരണം.
സംഭവം നടന്ന ദിവസവും ഇതേച്ചൊല്ലി ഇരുവരും തര്‍ക്കത്തിലായി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ദസറ ചിനിയ്ക്ക് നേരെ അമ്പെയ്തു. ചിനിയുടെ നെഞ്ചിലാണ് അമ്പ് തറച്ചുകയറിയത്.
advertisement
ഉടന്‍ തന്നെ ദസറയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് ചിനിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
'' ദസറ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്,'' പോലീസ് പറഞ്ഞു.
Summary: A man was arrested in Odisha for allegedly killing his wife by shooting an arrow at her on Wednesday night, following an argument over her suspected extra-marital affair.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹേതരബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ അമ്പെയ്ത് കൊന്നു
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement