advertisement

ഭാര്യയുടെ ആധാര്‍ ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്തു; GPS ട്രാക്കര്‍ കുടുക്കി; കേസെടുത്ത് പൊലീസ്

Last Updated:

വഞ്ചാനാക്കുറ്റമാണ് ബിസിനസുകാരനും കാമുകിയ്ക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും നിലവില്‍ ഒളിവിലാണ്.

മുംബൈ: ഭാര്യയുടെ (Wife) ആധാര്‍ കാര്‍ഡ് (Aadhaar card) ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ (Hotel) മുറിയെടുത്ത 41 കാരനെതിരെ കേസെടുത്ത് പൊലീസ്. ഭാര്യയുടെ പരാതിയിലാണ് ഭര്‍ത്താവിനും കാമുകിയ്ക്കും എതിരെ കേസെടുത്തത്. ഗുജറാത്തില്‍ നിന്നുള്ള ബിസിനസുകാരനാണ് പ്രതി.
ഭര്‍ത്താവിന്റെ രീതികളില്‍ സംശയം തോന്നിയ ഭാര്യ കാറില്‍ ജിപിഎസ് ഘടിപ്പിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെ ചതിക്കുന്നതായി ഭാര്യ കണ്ടെത്തിയത്. തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെംഗളൂരുവില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോകുന്നുവെന്ന് ഭര്‍ത്താവ്, ഭാര്യയോടു പറഞ്ഞിരുന്നു. എന്നാല്‍ ഭാര്യ, ജി.പി.എസ്. ട്രാക്കര്‍ ലൊക്കേന്‍ പരിശോധനയില്‍ കാര്‍ പുനെയിലാണെന്ന് മനസ്സിലാക്കി.
ഭാര്യയ്ക്കൊപ്പമാണ് ബിസിനസുകാരന്‍ എത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരോടു പറഞ്ഞു. തന്റെ ആധാര്‍ കാര്‍ഡാണ്് കാമുകിയുടെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചതെന്നും തെളിഞ്ഞു. വഞ്ചാനാക്കുറ്റമാണ് ബിസിനസുകാരനും കാമുകിയ്ക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും നിലവില്‍ ഒളിവിലാണ്.
advertisement
Fraud| വിവാഹ വാഗ്ദാനം നൽകി 23 ലക്ഷം തട്ടിയെടുത്തു; 51കാരിയുടെ പരാതിയിൽ കേസെടുത്തു
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശിനിയായ 51കാരിയുടെ പരാതി. വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ടയാളാണ് പണം തട്ടിയത്. വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങാന്‍ പണം കെട്ടിവയ്ക്കണമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
advertisement
വിവാഹമോചിതയായ 51 കാരി 2021 ജനുവരിയിലാണ് വൈവാഹിക പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതും പിന്നാലെ തട്ടിപ്പുകാരനെ പരിചയപ്പെടുന്നതും. ലോകാരോഗ്യസംഘടനയിലെ ഡോക്ടറായി ജോര്‍ദാനിലെ ഉള്‍നാട്ടില്‍ ജോലിചെയ്യുന്നു എന്ന് പറഞ്ഞാണ് തട്ടിപ്പുകാരന്‍ സ്ത്രീയുമായി പരിചയപ്പെട്ടത്. ഫോണില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാരന്‍ വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ഇവരെ നേരില്‍ക്കാണാനായി ഇന്ത്യയിലേക്ക് വരുന്നുവെന്ന് നവംബറില്‍ അറിയിച്ചു.
advertisement
ഇതിന് ശേഷമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങണമെങ്കില്‍ 22.75 ലക്ഷം രൂപ കെട്ടിവയ്ക്കേണ്ടിവരുമെന്നും സന്ദേശമയച്ചത്. പരാതിക്കാരിക്ക് നല്‍കാന്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്നതാണ് പ്രശ്നമെന്നുമറിയിച്ചു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീയും പരാതിക്കാരിയെ വിളിച്ച് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് ഇവര്‍ പണം കൈമാറിയത്. കസ്റ്റംസ് ഫീ, ഡെസ്പാച്ച് ഫീ, ഇന്‍സ്റ്റലേഷന്‍ ഫീ, നോട്ടറിക്കുള്ള ചെലവ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞാണ് പണം വാങ്ങിയത്.
നാലുപേരുടെ പേരിലുള്ള നാല് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം കൈമാറാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. ഇതിന് ശേഷം പിന്നീടും പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെയാണ് കബളിക്കപ്പെട്ടുവെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. അതേസമയം, പ്രതികളുപയോഗിച്ച ഫോണുകള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതലും ഇന്റര്‍നെറ്റ് കോളുകളായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പണം കൈമാറിയ ഒരു അക്കൗണ്ട് ബെംഗളൂരുവിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുടെ ആധാര്‍ ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്തു; GPS ട്രാക്കര്‍ കുടുക്കി; കേസെടുത്ത് പൊലീസ്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement