മറ്റൊരു വിവാഹം കഴിച്ചതിന് യുവാവിനെ മുൻകാമുകിയും വീട്ടുകാരും ചേർന്ന് തട്ടിക്കൊണ്ടുപോയി

Last Updated:

പൊലീസ് നടത്തിയ അവസരോചിതമായ ഇടപെടലിൽ യുവാവിനെ രക്ഷിക്കുകയും തട്ടിക്കൊണ്ടുപോയവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

ക്രൈം
ക്രൈം
ചെന്നൈ: വിവാഹിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിക്കാൻ ശ്രമിച്ച കാമുകിയും വീട്ടുകാരും അറസ്റ്റിലായി. തമിഴ്നാട്ടിലെ വേളാച്ചേരിയിലാണ് സംഭവം. സോഫ്റ്റ്വെയർ എഞ്ചിനീയറായ മുൻകാമുകൻ പാർഥിബനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സൗന്ദര്യയും (27), മൂന്ന് ബന്ധുക്കളുമാണ് അറസ്റ്റിലായത്. പാർഥിബനെ തട്ടിക്കൊണ്ടുവന്ന് കാഞ്ചീപുരം ക്ഷേത്രത്തിന് പുറത്തുവെച്ച് താലി കെട്ടാനായിരുന്നു ശ്രമം. എന്നാൽ വേളാച്ചേരി പൊലീസ് നടത്തിയ അവസരോചിതമായ ഇടപെടലിൽ യുവാവിനെ രക്ഷിക്കുകയും തട്ടിക്കൊണ്ടുപോയവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 2013 മുതൽ 2016 വരെ കോളേജിൽ ഒപ്പം പഠിച്ചിരുന്ന പ്രിയയെയാണ് പാർഥിബൻ ആദ്യം പ്രണയിച്ചത്. എന്നാൽ ഇരുവരും പിന്നീട് ഈ ബന്ധത്തിൽ നിന്ന് പിൻമാറി. ഇതിനു ശേഷം 2016 മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ സൗന്ദര്യയുമായി പ്രണയത്തിലായിരുന്നു പാർഥിബൻ. എന്നാൽ, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സൗന്ദര്യയുമായുള്ള ബന്ധം വേർപെടുത്തിയ പാർഥിബൻ മാതാപിതാക്കളുടെ സമ്മതത്തോടെ ജൂലായ് അഞ്ചിന് മുൻ കാമുകി പ്രിയയെ വിവാഹം കഴിച്ചു.
ഇതിൽ പ്രകോപിതയായ സൗന്ദര്യ അമ്മയുടെയും ബന്ധുക്കളുടെയും സഹായത്തോടെ പാർഥിബനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഓഫീസിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ പാർഥിബനെ, സൗന്ദര്യയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പാർത്ഥിബന്റെ നിലവിളി കേട്ട് അമ്മ ഓടിയെത്തി കാർ നിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പാർഥിബന്റെ ഭാര്യ പ്രിയ വേളാച്ചേരി പോലീസിൽ പരാതി നൽകി.
advertisement
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പാർഥിബന്റെ മൊബൈൽ ഫോൺ സിഗ്നൽ ട്രാക്ക് ചെയ്യുകയും കാഞ്ചീപുരത്തിന് സമീപമുണ്ടെന്ന് പൊലീസ് മനസിലാക്കുകയും ചെയ്തു. പൊലീസ് എത്തുമ്പോൾ കാഞ്ചീപുരം ക്ഷേത്രത്തിന് മുന്നിൽവെച്ച് പാർഥിബനെ നിർബന്ധിച്ച് വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു സൗന്ദര്യ. ഉടൻതന്നെ പൊലീസ് പാർഥിബനെ മോചിപ്പിച്ചു. തുടർന്ന് സൗന്ദര്യ, അമ്മ ഉമ (50), അതിർത്തി രക്ഷാ സേനയിൽ (ബിഎസ്എഫ്) സേവനമനുഷ്ഠിക്കുന്ന സഹോദരൻ രമേഷ് (39), അമ്മാവൻ ശിവകുമാർ (48) എന്നിവരുൾപ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
advertisement
പ്രശ്‌നം പരസ്‌പരം പരിഹരിക്കുമെന്ന് ഇരുവിഭാഗവും പോലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മറ്റൊരു വിവാഹം കഴിച്ചതിന് യുവാവിനെ മുൻകാമുകിയും വീട്ടുകാരും ചേർന്ന് തട്ടിക്കൊണ്ടുപോയി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement