മദ്യത്തിന് യഥാർത്ഥ വിലയേക്കാൾ പത്ത് രൂപ കൂടുതൽ വാങ്ങി; ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദനം
- Published by:Anuraj GR
- trending desk
Last Updated:
സംഭവത്തിൽ മദ്യ ഷോപ്പിലെ ജീവനക്കാർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു
മദ്യത്തിന് യഥാർത്ഥ വിലയേക്കാൾ പത്ത് രൂപ കൂടുതൽ വാങ്ങിയെന്നാരോപിച്ചുള്ള തർക്കത്തെത്തുടർന്ന് മദ്യവിൽപ്പനക്കാരന്റെ മർദനത്തിന് ഇരയായതായി ബംഗളൂരു സ്വദേശിയുടെ പരാതി. ജനുവരി രണ്ടിന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. മഞ്ജുനാഥ് നഗറിലുള്ള ഗണപതി വൈൻസിൽ മദ്യം വാങ്ങാൻ എത്തിയതാണ് 38 കാരനായ ത്രിലോക്. 40 രൂപയുടെ 90 മില്ലി മദ്യക്കുപ്പിയ്ക്ക് ജീവനക്കാരൻ 50 രൂപ ഈടാക്കി എന്നാണ് ത്രിലോകിന്റെ പരാതി. അതിനെ ചോദ്യം ചെയ്തുള്ള തർക്കത്തിലാണ് ത്രിലോകിന് മർദനമേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ത്രിലോകിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മുറിവിൽ 18 തുന്നലുകളാണുള്ളത്.
ഞാൻ എപ്പോഴൊക്കെ മദ്യം വാങ്ങാൻ എത്തിയാലും ജീവനക്കാരൻ എംആർപിയെക്കാൾ പത്ത് രൂപ അധികം വാങ്ങും എന്നും വൈൻ ഷോപ്പിലെ ഒരു സ്ഥിരം ഉപഭോക്താവായിരുന്നിട്ടും പത്ത് രൂപ അധികം വാങ്ങുന്നത് തുടർന്നതായും ത്രിലോക് പറയുന്നു. താൻ അതിനെ ചോദ്യം ചെയ്തപ്പോൾ ജീവനക്കാരൻ തന്നെ അസഭ്യം പറഞ്ഞുവെന്നും തിരിച്ച് തന്റെ ശബ്ദം ഉയർന്നപ്പോൾ നിലം തുടയ്ക്കുന്ന മോപ്പ് കൊണ്ട് തന്നെ മർദ്ദിച്ചുവെന്നും മദ്യശാലയിലെ മറ്റ് ജീവനക്കാരും ചേർന്നാണ് മർദിച്ചതെന്നും ത്രിലോക് പറഞ്ഞു. അവിടെ കൂടിയിരുന്ന ആളുകൾ എത്തിയാണ് മർദനം തടഞ്ഞത് എന്നും ത്രിലോക് കൂട്ടിച്ചേർത്തു.
advertisement
ആശുപത്രിയിൽ നിന്നും എത്തിയ ഉടനെ ത്രിലോക് പോലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ മദ്യ ഷോപ്പിലെ ജീവനക്കാർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
Location :
Bangalore,Bangalore,Karnataka
First Published :
January 11, 2024 9:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യത്തിന് യഥാർത്ഥ വിലയേക്കാൾ പത്ത് രൂപ കൂടുതൽ വാങ്ങി; ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദനം


