നേത്രാവതി എക്‌സ്പ്രസ്സിലെ മോഷണം: മംഗളൂരു ഇടവിലകം സ്വദേശി പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
നേത്രാവതി എക്സ്പ്രസിൽ മോഷണം നടത്തിയ സംഭവത്തിൽ മംഗളൂരു ഇടവിലകം സ്വദേശി ഷാഹുൽ ഹമീദാണ് (60) അറസ്റ്റിലായത്
കണ്ണൂര്‍: തീവണ്ടിയിൽ മോഷണം നടത്തിയ കള്ളൻ കണ്ണൂരിൽ പിടിയിലായി. നേത്രാവതി എക്സ്പ്രസിൽ മോഷണം നടത്തിയ സംഭവത്തിൽ മംഗളൂരു ഇടവിലകം സ്വദേശി ഷാഹുൽ ഹമീദാണ് (60) അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് മങ്കര സ്വദേശികളായ സുമിത്, കെ.വി.സുമേഷ് എന്നിവരുടെ ബാഗുകളാണ് ഇയാൾ മോഷ്ടിച്ചത്. ക്യാമറ, ലെൻസ്, മൈക്ക്, എ.ടി.എം. കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉൾപ്പെടെ ബാഗുകളിലുണ്ടായിരുന്നു.
കണ്ണൂരിൽ എത്തിയപ്പോഴാണു ബാഗുകൾ മോഷണം പോയ കാര്യം യാത്രക്കാർ അറിഞ്ഞത്. തുടർന്ന് ഇവർ ഷൊർണൂർ റെയിൽവേ പോലീസിൽ പരാതി നൽകി.
advertisement
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ ഷാഹുൽ ഹമീദ് നൽകിയ വിവര ത്തിൻറെ അടിസ്ഥാനത്തിൽ മോഷണംപോയ ബാഗുകൾ പോലീസ് കണ്ടെടുത്തു. ഒരു ബാഗ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു. മറ്റൊന്ന് ഇന്റർസിറ്റി എക്സ്പ്രസിൽ നിന്ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കിട്ടിയത്.
രണ്ട് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് റെയിൽവേ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
advertisement
പ്രതിയെ കണ്ണൂർ സി.ജെ.എം. കോടതിയിൽ ഹാജരാക്കി. കണ്ണൂർ ആർ.പി.എഫ്. ഇൻസ്പെക്ടർ ബിനോയ് ആന്റണി, റെയിൽവേ പോലീസ് എസ്.ഐ. പി.നളിനാക്ഷൻ, എ.എസ്.ഐ.മാരായ അനീഷ്, ശൈലേഷ്, വിനോദ്, ബിജു നെരിച്ചൻ, സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ, മഹേഷ്, ശ്രീകാന്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Location :
First Published :
July 26, 2021 5:38 PM IST


