advertisement

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ സജീവൻ പിടിയിൽ

Last Updated:

ബത്തേരി കോട്ടക്കുന്ന് വെച്ച് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്

സജീവൻ
സജീവൻ
ബത്തേരി: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ സജീവൻ പൊലീസ് പിടിയിൽ. രാത്രി എട്ടരയോടെയാണ് സജീവനെ ബത്തേരി കോട്ടക്കുന്ന് വെച്ച് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്.
ഒളിവിൽ താമസിച്ച സ്ഥലത്തു നിന്ന് കീഴടങ്ങാൻ എത്തിയതാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതിയും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ വിഎം പൗലോസ് അറസ്റ്റിലായിരുന്നു.
മുന്‍ ബാങ്ക് പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ കെ എബ്രഹാം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. വായ്‌പാത്തട്ടിപ്പിനെ തുടർന്ന് രാജേന്ദ്രൻ നായർ എന്നയാൾ ആത്മഹത്യ ചെയ്‌തതോടെയാണ് എബ്രഹാമിനേയും രമാദേവിയേയും അറസ്റ്റ് ചെയ്തത്.
advertisement
എട്ടര കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ.
ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തിബാദ്ധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളാണ് അന്വേഷിക്കുന്നത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ സജീവൻ പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement