വിവാഹിതയായ മകളും കാമുകനും ഉൾപ്പെടെ 3 പേർ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കോടതി

Last Updated:

മരണത്തിൽ സംശയമില്ലെന്നായിരുന്നു അടുത്ത ബന്ധുക്കളടക്കം മൊഴി നൽകിയത്. എന്നാൽ കേസിൽ പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ സൂചനകളാണ് കൊലപാതകം തെളിയിക്കുന്നതിന് സഹായകമായത്.

കൊല്ലപ്പെട്ട ശശിധര പണിക്കർ, പ്രതികളായ റിയാസ്, ശ്രീജ
കൊല്ലപ്പെട്ട ശശിധര പണിക്കർ, പ്രതികളായ റിയാസ്, ശ്രീജ
ആലപ്പുഴ: അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷ 31ന് വിധിക്കും. ചാരുംമൂട് ചുനക്കര ലീലാലയത്തിൽ ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസിൽ കായംകുളം കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് റിയാസ് (37), സുഹൃത്ത് നൂറനാട് പഴനിയൂർകോണം രതീഷ് ഭവനത്തിൽ രതീഷ് (38), റിയാസിന്റെ കാമുകിയും കൊല്ലപ്പെട്ട ശശിധരപ്പണിക്കരുടെ മൂത്ത മകളുമായ ശ്രീജമോൾ (36) എന്നിവരെയാണ് കുറ്റക്കാരാണെന്ന് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സി എസ് മോഹിത് കണ്ടെത്തിയത്.
2013 ഫെബ്രുവരി 23നായിരുന്നു കൊലപാതകം. റിയാസ് ശ്രീജമോളുമായി പ്രണയത്തിലായിരുന്നു. എന്നാൽ ജോലി തേടി വിദേശത്ത് പോയതോടെ വിവാഹം കഴിക്കാനായില്ല. ശ്രീജമോൾ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കി ഭർത്താവ് വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷവും മകൾ ആർഭാട ജീവിതം നയിക്കുന്നത് മനസ്സിലാക്കിയ ശശിധരപ്പണിക്കർ അത് എതിർത്തതോടെ വീട്ടിൽ വഴക്ക് പതിവായി. പിതാവ് ജീവിച്ചിരുന്നാൽ റിയാസിനൊപ്പം കഴിയാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട ശ്രീജമോൾ റിയാസുമായി ഗൂഢാലോചന നടത്തി പിതാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
advertisement
അവധിക്ക് നാട്ടിലെത്തിയ റിയാസ് സുഹൃത്ത് രതീഷിനൊപ്പം 2013 ഫെബ്രുവരി 19ന് രാത്രി ശശിധരപ്പണിക്കരെ നൂറനാട് പടനിലത്ത് കരിങ്ങാലിപ്പുഞ്ചയ്ക്ക് സമീപം വിളിച്ചുവരുത്തി മദ്യത്തിൽ വിഷം കലർത്തി നൽകിയെങ്കിലും അദ്ദേഹം ഛർദിച്ചതോടെ മരിക്കില്ലെന്ന് മനസ്സിലായി. ഇതോടെ റിയാസും രതീഷും ചേർന്ന് ശശിധരപ്പണിക്കരെ കുത്തിയും തലയ്ക്ക് അടിച്ചും പരുക്കേൽപ്പിച്ചശേഷം തോർത്ത് ഉപയോഗിച്ചു ശ്വാസം മുട്ടിച്ച് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
advertisement
മരണത്തിൽ സംശയമില്ലെന്നായിരുന്നു അടുത്ത ബന്ധുക്കളടക്കം മൊഴി നൽകിയത്. എന്നാൽ കേസിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ സൂചനകളാണ് കൊലപാതകം തെളിയിക്കുന്നതിന് സഹായകമായത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സോളമൻ ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹിതയായ മകളും കാമുകനും ഉൾപ്പെടെ 3 പേർ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കോടതി
Next Article
advertisement
ഇന്ത്യയും എത്യോപ്യയും 2000 വർഷത്തെ ബന്ധം ഊഷ്മളമാക്കി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
ഇന്ത്യയും എത്യോപ്യയും 2000 വർഷത്തെ ബന്ധം ഊഷ്മളമാക്കി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
  • പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതി; ഇന്ത്യ-എത്യോപ്യ ബന്ധം 2000 വർഷം.

  • ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര, സാമ്പത്തിക, പ്രതിരോധ, സാംസ്‌കാരിക മേഖലകളിൽ പുതിയ കരാറുകൾ ഒപ്പുവെച്ചു.

  • എത്യോപ്യയിലെ ഇന്ത്യൻ വ്യവസായങ്ങൾ $5 ബില്യൺ നിക്ഷേപിച്ച് 75,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

View All
advertisement