മൈസൂരു കൂട്ടബലാത്സംഗം: അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്? കര്‍ണാടക പൊലീസ് കേരളത്തില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇരുപത് നമ്പറുകളില്‍ ആറ് നമ്പറുകള്‍ ലൊക്കേഷനിലെന്ന് കണ്ടെത്തി. ഇതില്‍ മൂന്ന് നമ്പറുകള്‍ മലയാളി വിദ്യാര്‍ഥികളുടെയും മറ്റൊന്നു തമിഴ്‌നാട് സ്വദേശിയുടേതുമാണ് വ്യക്തമായി.
മൈസൂരു: മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമൂണ്ഡി ഹില്‍സില്‍ വച്ച് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം നടത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണം മലയാളികളിലേക്ക് നീങ്ങുന്നതെന്ന് സൂചന. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് കര്‍ണാടകയില്‍ വലിയ ജനരോക്ഷം സൃഷ്ടിച്ചിരുന്നു.
പ്രതികളെക്കുറിച്ച് നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം പാരിതോഷികം നല്‍കുമെന്ന് കര്‍ണാടക ദക്ഷിണമേഖല ഐജിയും ആഭ്യന്തരമന്ത്രിയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേസിലെ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളേക്കിലേക്കെന്ന് വിവരം പുറത്ത് വരുന്നതെന്ന് ഏഷ്യനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവിലേക്ക് എത്തിയതെന്ന് ദക്ഷിണമേഖല ഐജി മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥിനിയും സുഹൃത്തും ആക്രമണം നേരിട്ട സമയത്ത് ഈ ടവര്‍ ലൊക്കേഷനില്‍ ആക്ടീവ് ആയിരുന്ന 20 നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്.
advertisement
ഇരുപത് നമ്പറുകളില്‍ ആറ് നമ്പറുകള്‍ ലൊക്കേഷനിലെന്ന് കണ്ടെത്തി. ഇതില്‍ മൂന്ന് നമ്പറുകള്‍ മലയാളി വിദ്യാര്‍ഥികളുടെയും മറ്റൊന്നു തമിഴ്‌നാട് സ്വദേശിയുടേതുമാണ് വ്യക്തമായി.
സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സില്‍ എത്തിയ പെണ്‍കുട്ടിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.
ബൈക്ക് തടഞ്ഞ് നിര്‍ത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയും സുഹൃത്തും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
Location :
First Published :
Aug 27, 2021 9:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൈസൂരു കൂട്ടബലാത്സംഗം: അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്? കര്‍ണാടക പൊലീസ് കേരളത്തില്‍










