advertisement

പൊലീസിനെ കണ്ടതും നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎ സംഘം പിടിയിൽ

Last Updated:

സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരാണ് പിടിയിലായത്

News18
News18
കോഴിക്കോട്: പന്തീരങ്കാവിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
അരിക്കോട് സ്വദേശികളായ അബ്ദു സമദ്, സാജിദ് ജമാൽ, ആലപ്പുഴ സ്വദേശി അറഫ നദാൽ‌ എന്നിവരാണ് പിടിയിലായത്. ഇവര്‌ മൂവരും സ്ഥിരം മയക്കുമരുന്ന് വിൽപന നടത്തുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അബ്ദു സമദ്, സാജിദ് ജമാൽ എന്നിവരാണ് സഹോദരങ്ങൾ. ഇവരെ 2024-ൽ 18 ​​ഗ്രാം കഞ്ചാവുമായി ബെം​ഗളൂരു പൊലീസ് പിടികൂടിയിട്ടുണ്ട്. അന്ന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അറഫ നദാലും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
പ്രതികളെ പിടികൂടാനെത്തിയ പൊലീസിനുനേരെ നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസിനെ കണ്ടതും നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമം; എംഡിഎംഎ സംഘം പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement