20 വളർത്തുനായ്ക്കൾക്ക് റൊട്ടി ഉണ്ടാക്കാൻ വിസമ്മതിച്ചു; സഹോദരിയെ യുവാവ് വെടിവെച്ചു കൊന്നു
- Published by:Gowthamy GG
- news18-malayalam
Last Updated:
സഹോദരിയുടെ തലയിലും നെഞ്ചിലുമാണ് വെടിവെച്ചത്. അതിനു ശേഷം ഇയാൾ തന്നെയാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.
മീററ്റ് : വളർത്തു നായ്ക്കൾക്ക് റൊട്ടി ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹോദരിയെ യുവാവ് വെടിവെച്ചു കൊന്നു. മീററ്റിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 25കാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്.
യുവാവിന് 20 വളർത്തു നായ്ക്കളുണ്ട്. ഇവയ്ക്ക് എന്നും റൊട്ടി ഉണ്ടാക്കിക്കൊടുക്കണമെന്ന് ഇയാൾ സഹോദരിയോട് പറഞ്ഞിരുന്നു. സംഭവ ദിവസം നായക്കൾക്ക് റൊട്ടി ഉണ്ടാക്കാൻ സഹോദരി വിസമ്മിതിച്ചു.
Meerut: A 25-year-old man held for shooting his sister dead in Bhawanpur area. SP Dehat Keshav Kumar says, "Every day, the accused would ask his sister to make rotis for his 20 pet dogs. Today, he shot her dead when she denied". (14.12) pic.twitter.com/F1ZNEDVTPD
— ANI UP (@ANINewsUP) December 15, 2020
advertisement
ഇതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് യുവാവ് സഹോദരിയെ കൊലപ്പെടുത്തിയത്.
ആഷിഷ് എന്ന യുവാവാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സഹോദരിയുടെ തലയിലും നെഞ്ചിലുമാണ് വെടിവെച്ചത്. അതിനു ശേഷം ഇയാൾ തന്നെയാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.
Location :
First Published :
December 15, 2020 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
20 വളർത്തുനായ്ക്കൾക്ക് റൊട്ടി ഉണ്ടാക്കാൻ വിസമ്മതിച്ചു; സഹോദരിയെ യുവാവ് വെടിവെച്ചു കൊന്നു