‘മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ പൊലീസ്': ശബ്ദം തന്റേതെന്ന് സ്ഥിരീകരിച്ച് സ്വപ്ന

Last Updated:

ഉന്നത നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നൽകിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോൺ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്.

കൊച്ചി:  മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്ന തരത്തിലുള്ള ശബ്ദസന്ദേശം തന്റേതു തന്നെയെന്ന് സ്ഥിരീകരിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.  ഇതിനു പിന്നിൽ പൊലീസിലെ ചിലരായിരുന്നുവെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ സ്വപ്ന വെളിപ്പെടുത്തി.
ഉന്നത നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നൽകിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോൺ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്.
ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഇവരിലൊരാൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും തുടർന്നു ഫോൺ സ്വപ്നയ്ക്കു കൈമാറുകയും ചെയ്തെന്നാണു വിവരം. അതേസമയം തന്നോട് സംസാരിച്ചത് ആരാണെന്നു പറഞ്ഞില്ലെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
advertisement
പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി അറിയിച്ച ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥ ഫോൺ കൈമാറിയത്. തുടർന്ന് സ്വപ്നയുടെ സംഭാഷണം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻറെക്കോർഡ് ചെയ്തെന്നും സ്വപ്ന മൊഴി  നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും കൃത്യമായി വായിച്ചുനോക്കാൻ സാവകാശം നൽകാതെ മൊഴിപ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന ശബ്ദരേഖയിൽ പറഞ്ഞിരുന്നു. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാൻഷ്യൽ നെഗോസ്യേഷൻ’ നടത്തിയെന്നു പറയാൻ സമ്മർദമുണ്ടെന്നും ശബ്ദരേഖയിലുണ്ടായിരുന്നു. നവംബർ 18ന് ഒരു ഓൺലൈൻ മാധ്യമമാണു ശബ്ദരേഖ പുറത്തുവിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ പൊലീസ്': ശബ്ദം തന്റേതെന്ന് സ്ഥിരീകരിച്ച് സ്വപ്ന
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement