• HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതിയെ കടയ്ക്കുള്ളിൽ പെട്രോളൊഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമം; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

യുവതിയെ കടയ്ക്കുള്ളിൽ പെട്രോളൊഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമം; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

സഹോദരനും സഹോദരിയും തമ്മിലുള്ള കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു

  • Share this:

    അഭിലാഷ് ആറ്റിങ്ങൽ

    തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് സഹോദരിയുടെ മകളെ കടയ്ക്കുള്ളിൽ പെട്രോളൊഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ. നാവായിക്കുളം വെള്ളൂർ കോണം മുസ്ലിം പള്ളിക്ക് സമീപത്തെ കടയിലാണ് 37കാരിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

    സഹോദരനും സഹോദരിയും തമ്മിലുള്ള കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. തമ്പി എന്ന് വിളിക്കുന്ന ഇസ്മായിൽ (60) ആണ് സഹോദരിയുടെ മകളെ പെട്രോൾ ഒഴിച്ച് തീ ഇട്ടു കൊല്ലാൻ ശ്രമിച്ചത്.

    Also Read- പെൺകുട്ടി പ്രണയം നിരസിച്ചു; കൊലപ്പെടുത്താൻ വീട്ടിൽ പെട്രോളുമായി എത്തിയ യുവാവ് പിടിയിൽ

    ഇസ്മായിലിന്‍റെ സഹോദരിയുടെ മകൾ ജാസ്മിന്(37) ഗുരുതരമായി പൊള്ളലേറ്റു. സംഭവശേഷം ഇസ്മായിൽ കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ചതായാണ് സൂചന. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

    പിന്നീട് ആശുപത്രിയിൽവെച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

    News Summary- A middle-aged man set fire to his sister’s shop following a family dispute. A shop near Navaikulam Vellur Konam Mosque was set on fire. In the incident, the woman who was inside the shop was burnt.

    Published by:Anuraj GR
    First published: