റെഡിമെയ്ഡ് സ്ഥാപനത്തിൽ മോഷണം നടത്തിയ അന്യസംസ്ഥാനത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്

Last Updated:

ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വില വരുന്ന സാധനങ്ങൾ ആയിരുന്നു മോഷ്‌ടിച്ചത്

തരുൺ സർദാർ
തരുൺ സർദാർ
കൊച്ചി: ആലുവ പവർ ഹൗസ് ഭാഗത്തെ റെഡിമെയ്ഡ് ഷോറൂമിൽ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. വെസ്റ്റ് ബംഗാൾ കാളിദാസ് പുരം സ്വദേശി തരുൺ സർദാർ (35) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ ചുണങ്ങംവേലി പുഷ്പനഗർ കോളനിയിലെ വാടക വീട്ടിൽ നിന്നും പ്രിന്റർ, കുറച്ച് വസ്ത്രങ്ങൾ, ബാഗ് എന്നിവ കണ്ടെടുത്തു.
ഞായറാഴ്ച പുലർച്ചെയാണ് കടയിലെ ഗ്ലാസ് ചില്ല് തകർത്ത് അകത്തു കയറി വസ്ത്രങ്ങൾ, പ്രിന്റർ തുടങ്ങി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതി പിടിയിലാകുന്നത്.
ഏഴ് വർഷമായി കേരളത്തിലുള്ള ഇയാൾക്ക് ആലുവയിലും പരിസരത്തും കൂലിപ്പണിയാണ്. ഡി.വൈ.എസ്.പി. പി.കെ. ശിവൻകുട്ടി,  ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ. എം.എസ്. ഷെറി,  സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
advertisement
Summary: The suspect who committed theft at a readymade showroom near Aluva Power House was arrested within hours. Aluva police have arrested Tarun Sardar, 35, of Kalidaspuram in West Bengal. A printer, some clothes and a bag were recovered from his rented house in Pushpanagar Colony, Chunangamveli. There was a theft worth Rs 1.30 lakhs
മലയാളം വാർത്തകൾ/ വാർത്ത/Crime/
റെഡിമെയ്ഡ് സ്ഥാപനത്തിൽ മോഷണം നടത്തിയ അന്യസംസ്ഥാനത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement