advertisement

അടൂരില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; കാമുകനടക്കം 6 പേര്‍ പിടിയില്‍

Last Updated:

ചൈൽഡ് വെൽഫെയർ കമ്മിറ്റി പീഡന വിവരം സംബന്ധിച്ച് അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പത്തനംതിട്ട അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ കാമുകനടക്കം 6 പേര്‍ പിടിയില്‍. നൂറനാട് സ്വദേശികളായ അനൂപ്(22), അഭിജിത്ത്(20), അരവിന്ദ്(28) ജയൻ(42), ശക്തി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഈ മാസം ഒന്നാം തീയതി  ചൈൽഡ് വെൽഫെയർ കമ്മിറ്റി പീഡന വിവരം സംബന്ധിച്ച് അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ഡിസംബർ മുതൽ പല ദിവസങ്ങളിലായി തന്നെ  പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട് . ആദ്യം കാമുകന്‍ പീഡിപ്പിച്ച ശേഷം പിന്നീട് ഇയാള്‍ സുഹൃത്തുക്കൾക്ക് നമ്പർ കൈമാറി. ഇവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കാമുകൻ നിർബന്ധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം.
സുഹൃത്തുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ച ഭർത്താവിനെതിരെ യുവതിയുടെ പരാതിയിൽ 9 പേരെ അറസ്റ്റ് ചെയ്തു
സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പ്രതികള്‍ നാടുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ ഉൾപ്പെയുള്ള സ്ഥലങ്ങളിൽ നിന്നാണ്  ഇവരെ പിടികൂടിയത്.
advertisement
ഇരയായ വിദ്യാര്‍ഥിനിയുടെ വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി. പിടികൂടി പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടൂരില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; കാമുകനടക്കം 6 പേര്‍ പിടിയില്‍
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement