വീട്ടിലിരുന്ന് ലോൺ അടക്കാൻ സ്വരുക്കൂട്ടിയ പണം എണ്ണിക്കൊണ്ടിരിക്കെ മോഷ്ടാവ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞു
- Published by:Sarika KP
- news18-malayalam
Last Updated:
പണം എണ്ണിനോക്കാൻ ഭാര്യയോടുപറഞ്ഞു കുളിക്കാൻ പോയതിനു പിന്നാലെയാണ് മോഷ്ടാവ് അകത്തുകയറി പണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്.
തൃശ്ശൂർ: ലോൺ അടക്കാൻ സ്വരുക്കൂട്ടിയ പണം എണ്ണിക്കൊണ്ടിരിക്കെ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് പണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. തെക്കെതൊറവ് പള്ളം പൂതംകുറ്റി മോഹൻദാസിന്റെ ഭാര്യ ഉഷയെ ആക്രമിച്ചാണ് പണം മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.30നായിരുന്നു സംഭവം.
ഓട്ടോ ഡ്രൈവറാണ് മോഹൻദാസ്. ഇയാൾ മിച്ചം വരുന്ന പണം ലോൺ അടയ്ക്കാൻ മാറ്റിവയ്ക്കാറുണ്ട്. ഇങ്ങനെ സൂക്ഷിച്ച് വച്ച പണം കുടുക്കയിൽ നിന്ന് എടുത്ത് എണ്ണി നോക്കാൻ ഭാര്യയോട് പറഞ്ഞ് മോഹൻദാസ് കുളിക്കാൻ പോകുകയായിരുന്നു. ഇതിനു പിന്നാലെയാണ് മോഷ്ടാവ് അകത്തുകയറി പണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്.
പണം മോഷ്ടിക്കുന്നതിനിടെയിൽ ഉഷയ്ക്ക് നിസാരമായി പരുക്കേൽക്കുകയും ചെയ്തു. പിടിവലിക്കിടെ 3000 രൂപയോളം ഉഷ പിടിച്ചുവാങ്ങി. 6000 രൂപയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് മോഹൻദാസ് പറഞ്ഞു. മുഖം മൂടിയനിലയിൽ എത്തിയ യുവാവാണ് അക്രമം നടത്തി പണം തട്ടിപ്പറിച്ചതെന്നും ഉഷ പറഞ്ഞു. പുതുക്കാട് പൊലീസിൽ പരാതി നൽകി.
Location :
Thrissur,Thrissur,Kerala
First Published :
February 19, 2024 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിലിരുന്ന് ലോൺ അടക്കാൻ സ്വരുക്കൂട്ടിയ പണം എണ്ണിക്കൊണ്ടിരിക്കെ മോഷ്ടാവ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞു