കാസർഗോഡ് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി
- Published by:Vishnupriya S
- news18-malayalam
Last Updated:
നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്
കാസർഗോഡ്: അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തി. കുണ്ടെകുഴി നീർക്കയയിലെ നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടൂറിസ്റ്റ് ബസിൽ ജോലി നോക്കുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സുഹൃത്തിനോട് വീട്ടിൽ പോയി അന്വേഷിക്കാൻ പറഞ്ഞിരുന്നു.
വീട്ടിൽ ചെന്ന നോക്കിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
Location :
Kasaragod,Kerala
First Published :
January 22, 2023 10:27 PM IST