ഒന്നരവയസുകാരന്‍റെ മരണം; കുടുംബവഴക്കിനെ തുടർന്ന് കിണറ്റിലെറിഞ്ഞ്; അമ്മ അറസ്റ്റിൽ

Last Updated:

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

കാസർഗോഡ്: ബദിയടുക്കയിലെ ഒന്നരവയസുകാരന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ്
പെർളത്തടുക്ക സ്വദേശി ശാരദ (25) ആണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടർന്ന് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി.
കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ഒന്നരവയസുകാരനായ സ്വാതിക്കിനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിച്ചത്.
advertisement
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.  ഇതിനിടെ മറ്റൊരു കേസിൽ  നവജാത ശിശുവിനെ ഇയർഫോണിൻ്റെ വയർ കഴുത്തിൽ മുറുക്കി കൊന്ന സംഭവത്തിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 16നാണ് ചെടേക്കാലിലെ ശാഫിയുടെ ഭാര്യ ഷാഹിനയുടെ നവജാത ശിശുവിൻ്റെ മൃതദേഹമാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒന്നരവയസുകാരന്‍റെ മരണം; കുടുംബവഴക്കിനെ തുടർന്ന് കിണറ്റിലെറിഞ്ഞ്; അമ്മ അറസ്റ്റിൽ
Next Article
advertisement
കോൺഗ്രസിന്റെ 'വോട്ട് ചോരി' INDI സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒമർ അബ്ദുള്ള
കോൺഗ്രസിന്റെ 'വോട്ട് ചോരി' INDI സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒമർ അബ്ദുള്ള
  • ഒമർ അബ്ദുള്ളയുടെ അഭിപ്രായത്തിൽ കോൺഗ്രസിന്റെ 'വോട്ട് ചോരി' പ്രചാരണത്തിന് INDI സഖ്യത്തിന് ബന്ധമില്ല.

  • ഓരോ പാർട്ടിക്കും തങ്ങളുടെ പ്രചാരണ അജണ്ട തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് അബ്ദുള്ള വ്യക്തമാക്കി.

  • കോൺഗ്രസ് വോട്ട് ചോരി ആരോപണത്തിൽ റാലി നടത്തി; ബിജെപി, തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണം തള്ളി.

View All
advertisement