advertisement

സ്വർണം പണയംവെച്ച് പണം ആഭിചാരക്രിയകൾക്ക് ഉപയോ​ഗിച്ചു; മകന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ

Last Updated:

പണയംവെച്ചുകിട്ടിയ പണം ആഭിചാരക്രിയകൾക്കായി ഉപയോ​ഗിച്ചതായാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് പൊലീസ്

News18
News18
ഇടുക്കി: അനുമതിയില്ലാതെ സ്വർണം പണയംവെക്കുകയും അതുവഴി കിട്ടിയ പണം ആഭിചാരക്രിയകൾക്ക് ഉപയോ​ഗിക്കുകയും ചെയ്തെന്ന മകന്റെ പരാതിയിൽ മാതാവിനെ പൊലീസ് അറസ്റ്റുചെയ്തു. സൈനികനായ മകൻ അഭിജിത്തിന്റെ പരാതിയിൽ അമ്മ പഴയചിറയിൽ ബിൻസി ജോസിനെയാണ് തങ്കമണി പൊലീസ് പിടികൂടിയത്. ഇടുക്കി അച്ഛൻകാനത്താണ് സംഭവം.
ഭാര്യയുടെ 14 പവൻ സ്വർണവും സഹോദരിയുടെ 10 പവനും ഇവരുടെ അനുമതിയില്ലാതെ ലോക്കറിൽനിന്ന് എടുത്ത് ബിൻസി പണയം വെയ്ക്കുകയായിരുന്നു എന്നാണ് അഭിജിത്തിന്റെ പരാതിയിലുള്ളത്. പണയംവെച്ചുകിട്ടിയ പണം ആഭിചാരക്രിയകൾക്കായി ഉപയോ​ഗിച്ചതായാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് തങ്കമണി സ്റ്റേഷൻ എസ്എച്ച്ഒ എബി പറഞ്ഞു. സമീപവാസികളിൽനിന്ന് പലപ്പോഴായി ഇവർ പണം കടം വാങ്ങിയിരുന്നു. മറ്റുള്ളവരുടെ ആഭരണങ്ങൾ വാങ്ങി പണയം വെയ്ക്കുകയും ചെയ്തു. ആഭിചാരങ്ങളിൽ ഏർപ്പെടുന്നവരുടെ അടുത്ത് സ്ഥിരമായി ബിൻസി പോയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
പണം കൊടുത്തവർ തിരികെ കിട്ടാഞ്ഞതോടെ വീട്ടിലേക്ക് വരാൻ തുടങ്ങിയതോടെയാണ് കടബാധ്യയെ കുറിച്ച് കുടുംബം അറിയുന്നത്. ആദ്യഘട്ടത്തിൽ സ്വർണമെടുത്തതായി ബിൻസി വീട്ടുകാരോട് സമ്മതിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഭർത്താവ് ചോദിച്ചപ്പോഴാണ് കുറ്റം ഏറ്റുപറഞ്ഞത്.
advertisement
തുടർന്നുണ്ടായ തർക്കത്തത്തിന് പിന്നാലെ ബിൻസി തന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറുകയും പിന്നീട് ഒളിവിൽപോവുകയുമായിരുന്നു. വണ്ടിപ്പെരിയാറിൽ ആഭിചാരക്രിയ നടത്തുന്ന ഒരാളുടെ അടുത്ത് ഇവർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചയാണ് ബിൻസിയെ പിടികൂടിയത്. ഇവരുടെ സുഹൃത്ത് അംബികയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വർണം പണയംവെച്ച് പണം ആഭിചാരക്രിയകൾക്ക് ഉപയോ​ഗിച്ചു; മകന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement