'ജന്മം നൽകിയതിനുള്ള ശിക്ഷ നടപ്പാക്കി' കോഴിക്കോട് അമ്മയെ വെട്ടിക്കൊന്ന മകന്റെ മൊഴി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ലഹരിക്കടിമയായതിനാൽ പ്രതിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല
കോഴിക്കോട് താമരശ്ശേരി വേനക്കാവിൽ മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ മകന്റെ മൊഴി പുറത്ത്. ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കി എന്നാണ് മകൻ ആഷിഖ് പറഞ്ഞത്. നാട്ടുകാർ പിടികൂടി ആഷിഖിനെ പൊലീസിൽ ഏൽപ്പിക്കുമ്പോൾ ആയിരുന്നു പ്രതി ഇക്കാര്യം പറഞ്ഞത്. താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയിപ്പോൾ. ലഹരിക്കടിമയായതിനാൽ ഇയാളുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹമിപ്പോൾ.
അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെയാണ്( 53) ഏക മകനായ ആഷിഖ് (24) കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സുബൈദയും മകൻ ആഷിഖും സഹോദരി സക്കീനയുടെ ചോയിയോടുള്ള വീട്ടിലാണ് കഴിയുന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. കോളേജിൽ ചേർന്ന ശേഷമാണ് ആഷിക് മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറയുന്നു.
ഇടയ്ക്ക് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായിരുന്ന ആഷിക്കിനെ ഒരുതവണ നാട്ടുകാർ പിടിച്ച് പോലീസിലും ഏൽപ്പിച്ചിട്ടുണ്ട്.കുറച്ചു നാൾ ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിത്സയിലും കഴിഞ്ഞിരുന്ന ആഷിഖ് ബംഗളൂരുവിൽ നിന്നും ഒരാഴ്ച മുൻപാണ് വീട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ സഹോദരി സക്കീന ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്.
advertisement
അയൽ വീട്ടിലെത്തി തേങ്ങ പൊളിക്കുവാൻ ആണെന്ന് പറഞ്ഞു കൊടുവാൾ വാങ്ങിക്കുകയും തുടർന്ന് വീടിനകത്ത് കയറി സുബൈദയെ പലതവണ കഴുത്തിൽ വെട്ടുകയുമായിരുന്നു. ഡൈനിംഗ് ഹാളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു സുബൈദ. ആശുപത്രിയിലെത്തിക്കും മുന്നേ സുബൈദ മരിച്ചിരുന്നു .
Location :
Kozhikode,Kerala
First Published :
January 19, 2025 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ജന്മം നൽകിയതിനുള്ള ശിക്ഷ നടപ്പാക്കി' കോഴിക്കോട് അമ്മയെ വെട്ടിക്കൊന്ന മകന്റെ മൊഴി