കൊച്ചി: കളമശ്ശേരിയിൽ 16വയസുകാരന് ക്രൂരമർദനം. അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും ചേർന്നാണ് 16കാരനെ ക്രൂരമായി മർദ്ദിച്ചത്. കമ്പി വടിവെച്ച് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയും കത്രിക കൊണ്ട് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ സംഭവത്തിൽ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ വളർമതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.
ശരീരത്തിൽ ക്രൂരമായി മർദ്ദിച്ച പാടുകൾ ഉണ്ട്. മൂന്ന് പേരും ചേർന്ന് കമ്പിവടി ഉപയോഗിച്ച് കുട്ടിയുടെ കൈ തല്ലി ഒടിക്കുകയായിരുന്നു. സംഭവത്തിൽ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.