കഞ്ചാവിന് അടിമയായ 17കാരനെ അമ്മ കൊലപ്പെടുത്തി; സംഭവം ആന്ധ്രയിൽ

Last Updated:

കൊലപാതകം നടന്ന ഇക്കഴിഞ്ഞ ശനിയാഴ്ചയും അമ്മയും മകനും തമ്മിൽ വലിയ വഴക്ക് നടന്നിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. ഇതിനു ശേഷം 'ഒടുവിൽ അവനെ ഒഴിവാക്കി' എന്ന് പറഞ്ഞുകൊണ്ട് സോംലത വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

അമരാവതി: കഞ്ചാവിന് അടിമയായ മകനെ കൊലപ്പെടുത്തി അമ്മ. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ വല്ലെപ്പ് സിദ്ധാർഥ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇയാളുടെ അമ്മ സോംലതയ്ക്കായി (43) പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പൊലീസ് പറയുന്നതനുസരിച്ച് ഗുണ്ടൂർ മുൻസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ സോംലത മകനുമൊത്ത് ഒരു വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ഭർത്താവ് നേരത്തെ തന്നെ മരിച്ചു. അതുകൊണ്ട് തന്നെ വീട്ടുച്ചിലവുകൾ മുഴുവന്‍ സോംലത മാത്രമായിരുന്നു വീട്ടിലെ വരുമാന മാർഗം. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ഇവരുടെ മകൻ സിദ്ധാർഥ കഞ്ചാവിന് അടിമയും. ലഹരിക്കുള്ള പണത്തിനായി ഇയാൾ പലപ്പോഴും അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ നൽകിയ വിവരം അനുസരിച്ച് പൊലീസ് പറയുന്നു.
advertisement
കൊലപാതകം നടന്ന ഇക്കഴിഞ്ഞ ശനിയാഴ്ചയും അമ്മയും മകനും തമ്മിൽ വലിയ വഴക്ക് നടന്നിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. ഇതിനു ശേഷം 'ഒടുവിൽ അവനെ ഒഴിവാക്കി' എന്ന് പറഞ്ഞുകൊണ്ട് സോംലത വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. സംശയം തോന്നി നോക്കിയ അയൽക്കാരാണ് സിദ്ധാർഥയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇവർ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ നഗരമ്പാലം പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാഹചര്യത്തെളിവുകൾ മാത്രം അടിസ്ഥാനമാക്കിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവശേഷം ഒളിവിൽ പോയ സോംലതയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
advertisement
ബീഹാറിൽ നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ കഞ്ചാവ് ലഹരിയിൽ മകൻ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു. കഞ്ചാവ് വാങ്ങുന്നതിന് അൻപത് രൂപ നൽകാൻ വിസ്സമ്മതിച്ചതിനെ തുടർന്നായിരുന്നു നയീം പവാരിയ എന്ന ഈ 23കാരൻ അമ്മയെ കൊലപ്പെടുത്തിയത്.
രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവാക്കൾക്കിടയിൽ സൈക്കോ ആക്റ്റീവ് വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2019ൽ എയിംസിന്‍റെ നേതൃത്വത്തിൽ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. പത്ത് മെഡിക്കൽ സ്ഥാപനങ്ങളുടെയും 15 എൻ‌ജി‌ഒകളുടെയും സഹകരണത്തോടെയായിരുന്നു പഠനം. ഇതിൽ ഉയർന്ന ശതമാനം ആളുകളം മദ്യം,കഞ്ചാവ് തുടങ്ങിയ സൈക്കോ ആക്റ്റീവ് വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കഞ്ചാവിന് അടിമയായ 17കാരനെ അമ്മ കൊലപ്പെടുത്തി; സംഭവം ആന്ധ്രയിൽ
Next Article
advertisement
Love Horoscope October 2 | വിവാഹക്കാര്യം പ്രതീക്ഷിച്ച പോലെ നടക്കും ; ഒരു സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ട് : ഇന്നത്തെ പ്രണയഫലം അറിയാം
വിവാഹക്കാര്യം പ്രതീക്ഷിച്ച പോലെ നടക്കും; ഒരു സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ട് : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിയില്‍ ജനിച്ചവരുടെ വിവാഹകാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ നടക്കും

  • ഇടവം രാശിക്കാര്‍ക്ക് പങ്കാളിയില്‍ നിന്ന് സമ്മാനം

  • മിഥുനം രാശിക്കാര്‍ക്ക് പുതിയ ബന്ധം വേഗത്തില്‍ പുരോഗമിക്കും

View All
advertisement