രണ്ടുപെണ്‍കുട്ടികളെ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഷാഫിയുടെ കുറ്റസമ്മത മൊഴി

Last Updated:

പെണ്‍കുട്ടികള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്നാണ് സൂചന

കൊച്ചി: നരബലിയ്ക്ക് പുറമെ രണ്ട് പെണ്‍കുട്ടികളെ ഭഗവൽ സിങ്ങിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായും ഷാഫിയുടെ മൊഴി. ഭഗവൽ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊച്ചിയിലെ ഒരു പ്രമുഖ കോളേജിന് സമീപത്തുളള ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നതായി വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി.
എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്. അതിനാല്‍ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാള്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് മനസിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊഴി നല്‍കിയിട്ടുണ്ട്. പീഡിപ്പിച്ചതിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചതായും ഷാഫി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്നാണ് സൂചന.
advertisement
ഇരയാക്കിയ പെണ്‍കുട്ടികളെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടികളെ നരബലിക്കായിട്ടാണോ കൊണ്ടുവന്നത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഷാഫിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളത്ത് ഷാഫി നടത്തിയിരുന്ന ഹോട്ടലില്‍ നിത്യസന്ദര്‍ശകരായിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടുപെണ്‍കുട്ടികളെ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഷാഫിയുടെ കുറ്റസമ്മത മൊഴി
Next Article
advertisement
ഗുരുവായൂരമ്പല നടയിൽ പ്രണയ സാഫല്യം; പൊലീസിന്റെ കസ്റ്റഡി മർദനത്തിന് ഇരയായ സുജിത്ത് തൃഷ്ണയെ താലി ചാര്‍ത്തി
ഗുരുവായൂരമ്പല നടയിൽ പ്രണയ സാഫല്യം; പൊലീസിന്റെ കസ്റ്റഡി മർദനത്തിന് ഇരയായ സുജിത്ത് തൃഷ്ണയെ താലി ചാര്‍ത്തി
  • കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വിവാഹിതനായി.

  • 5 വർഷത്തെ പ്രണയത്തിനൊടുവിൽ സുജിത്തും തൃഷ്ണയും ഗുരുവായൂർ അമ്പലനടയിൽ വച്ച് വിവാഹിതരായി.

  • മുൻ തൃശൂർ എം പി ടി എൻ‌ പ്രതാപൻ, ജോസഫ് ടാജറ്റ് അടക്കമുള്ള നേതാക്കൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

View All
advertisement