advertisement

ആഗോള ടൂറിസം ഭൂപടത്തിൽ വിഴിഞ്ഞം: 20 ഏക്കറിൽ ക്രൂസ് വില്ലേജ് നിർമ്മിക്കാൻ അദാനി ഗ്രൂപ്പ്

Last Updated:

ഇമിഗ്രേഷൻ സംവിധാനങ്ങൾ, ഷോപ്പിംഗ് മാളുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടുന്ന അത്യാധുനിക 'ക്രൂസ് വില്ലേജ്' തിരുവനന്തപുരം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും.

വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ വികസനക്കുതിപ്പിൽ നിർണായകമായ പുതിയൊരു ചുവടുവെപ്പ്. ലോകസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 'ക്രൂസ് വില്ലേജ്' നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി തുറമുഖത്തോടനുബന്ധിച്ച് ഇരുപത് ഏക്കർ ഭൂമി കൂടി അനുവദിക്കണമെന്ന് അദാനി പോർട്‌സ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം ആഗോള ക്രൂയിസ് ടൂറിസം ഭൂപടത്തിൽ പ്രധാന ഇടം നേടും. വിദേശ വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഇമിഗ്രേഷൻ, കസ്റ്റംസ് സംവിധാനങ്ങൾ, വിശ്രമ മുറികൾ, വലിയ ഷോപ്പിംഗ് മാളുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ ക്രൂസ് വില്ലേജിൻ്റെ ഭാഗമായി ഉണ്ടാകും. വലിയ ആഡംബര കപ്പലുകൾ വിഴിഞ്ഞത്ത് അടുക്കുമ്പോൾ ആയിരക്കണക്കിന് വിദേശികളാണ് ഒരേസമയം നഗരത്തിലെത്തുക.
ഇത് കോവളം, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾക്കും പ്രാദേശിക കച്ചവടക്കാർക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. കൂടാതെ, ക്രൂയിസ് യാത്രക്കാർക്കായി വിമാനത്താവളം വഴിയുള്ള യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ എയർ ഇന്ത്യയും ലുഫ്താൻസയും അടക്കമുള്ള പ്രമുഖ കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
advertisement
തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിനായി പതിനാറായിരം കോടി രൂപയുടെ നിക്ഷേപമാണ് നിലവിൽ നടക്കുന്നത്. ഈ വർഷം ജനുവരിയിൽ മാത്രം ലക്ഷത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് റെക്കോർഡ് കുറിച്ച വിഴിഞ്ഞം, കൊളംബോയ്ക്കും സിംഗപ്പൂരിനും വെല്ലുവിളിയായി വളരുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി. ഇറിന അടുത്തിടെ വിഴിഞ്ഞത്ത് എത്തിയത് തുറമുഖത്തിൻ്റെ കരുത്ത് തെളിയിച്ചിരുന്നു. ക്രൂസ് വില്ലേജ് കൂടി വരുന്നതോടെ ചരക്കുനീക്കത്തിന് പുറമെ വിനോദസഞ്ചാര മേഖലയിലും കേരളത്തിൻ്റെ അഭിമാനമായി വിഴിഞ്ഞം മാറും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ആഗോള ടൂറിസം ഭൂപടത്തിൽ വിഴിഞ്ഞം: 20 ഏക്കറിൽ ക്രൂസ് വില്ലേജ് നിർമ്മിക്കാൻ അദാനി ഗ്രൂപ്പ്
Next Article
advertisement
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
  • തൃശൂർ കൊരട്ടിയിൽ പെസഹാ സന്ദർശനത്തിനിടെ വൈദികൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ അതിക്രമിച്ചു

  • കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെ കേസെടുത്തതോടെ അദ്ദേഹം ഒളിവിൽ പോയതായി പോലീസ്

  • മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ ഫാ. ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു

View All
advertisement