കോവിഡ് കാലത്ത് നഗരസഭാ ഉദ്യോഗസ്ഥൻ പെൻഷൻ ഫണ്ടിൽ നിന്ന് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് 3 കോടി

Last Updated:

2020 മുതൽ 2023 വരെയുള്ള കോവിഡ് കാലത്ത് അഖിൽ പെൻഷൻ ഫണ്ടിൽ നിന്ന് അമ്മയുടെ അക്കൗണ്ടിലേക്ക് 3 കോടി രൂപ മാറ്റിയെന്നാണ് കണ്ടെത്തൽ

അഖിൽ സി വർഗീസ്
അഖിൽ സി വർഗീസ്
കോവിഡ് കാലത്ത് കോട്ടയം നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നു 3 കോടി രൂപ ഉദ്യോഗസ്ഥൻ തട്ടിയെടുത്തതായി കണ്ടെത്തൽ. കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി. 2020 മുതൽ 2023 വരെയുള്ള അഖിൽ പെൻഷൻ ഫണ്ടിൽ നിന്ന് അമ്മയുടെ അക്കൗണ്ടിലേക്ക് 3 കോടി രൂപ മാറ്റിയെന്നാണ് കണ്ടെത്തൽ.
വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്. അഖിലിന്റെ അമ്മ പി ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമയച്ചത്. ഇതേ പേരിൽ ഒരാൾക്ക് നഗരസഭയിൽ നിന്നു പെൻഷൻ തുക അയച്ചിരുന്നതിനാൽ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടില്ല. യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം രജിസ്റ്ററിൽ ചേർക്കാതെയാണ് തട്ടിപ്പ് നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്.  ഈ കാലയളവിലാണ് കോവിഡ് കാലത്ത് മഹാമാരിയുടെ പിടിയിലായ കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്.  2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്.
advertisement
വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ അഖിലിന്റെ പാസ്പോർട്ട് മരവിപ്പിക്കണമെന്നും തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. പ്രാഥമികാന്വേഷണത്തിലാണ് 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതെന്നും തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പ് പുറത്തുവരുമെന്നും നഗരസഭാ അധികൃതർ ജില്ലാ പൊലീസ് മേധാവിക്കു മൊഴിനൽകി. വൈക്കം നഗരസഭയിലാണ് ഇപ്പോൾ അഖിൽ ജോലി ചെയ്യുന്നത്. കൊല്ലം സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കോട്ടയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: A fraud of Rs 3 crore was detected in the Kottayam Municipality during the Covid period between 2020 and 2023. The municipal secretary has filed a police complaint against Akhil C Varghese, a native of Kollam and a former clerk of the municipality's pension department.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോവിഡ് കാലത്ത് നഗരസഭാ ഉദ്യോഗസ്ഥൻ പെൻഷൻ ഫണ്ടിൽ നിന്ന് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് 3 കോടി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement