മദ്യപിച്ച് ബോധമില്ലാതെ കിടന്ന അതിഥി തൊഴിലാളിയുടെ പോക്കറ്റടിച്ച് നഗരസഭ ശുചീകരണ തൊഴിലാളി; CCTV ദൃശ്യങ്ങൾ പുറത്ത്
- Published by:Sarika KP
- news18-malayalam
Last Updated:
മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശുചീകരണ ത്തൊഴിലാളി വീരനെതിരെ നഗരസഭ നടപടിയെടുത്തു.
എറണാകുളം: മദ്യപിച്ച് ബോധമില്ലാതെ കിടന്ന അതിഥിത്തൊഴിലാളിയുടെ പോക്കറ്റടിച്ച് നഗരസഭാ ശുചീകരണ തൊഴിലാളി. പെരുമ്പാവൂർ നഗര സഭയിലെ ശുചീകരണത്തൊഴിലാളി വീരൻ എന്നയാളാണ് പോക്കറ്റടിച്ചത്. സംഭവത്തിന്‍റെ സിസിടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ നാലാം തീയ്യതി വൈകീട്ടാണ് സംഭവം. മദ്യപിച്ച് പെരുമ്പാവൂർ ബസ്റ്റാൻഡിൽ കിടന്നിരുന്ന അതിഥിത്തൊഴിലാളിയുടെ പോക്കറ്റിൽ നിന്നുമാണ് വിരൻ പേഴ്സ് കൈക്കലാക്കിയത് . മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശുചീകരണ ത്തൊഴിലാളി വീരനെതിരെ നഗരസഭ നടപടിയെടുത്തു. വീരനെ ജോലിയിൽനിന്നും പുറത്താക്കി.
മുൻപും വീരനെതിരെ നിരവധി പരാതികൾ ഉണ്ടായിരുന്നെങ്കിലും നഗരസഭ കടുത്ത നടപടികളിലേക്ക് പോയിരുന്നില്ല. മുൻപും മദ്യപിച്ച് ബസ്റ്റാൻഡിൽ കിടന്നിരുന്ന അതിഥിത്തൊഴിലാളികളുടെ പേഴ്സ് നഷ്ടപ്പെട്ടതായി പരാതികൾ ഉയർന്നിരുന്നു. ഇതിനുപുറമേ സ്റ്റാൻഡിൽ എത്തുന്നവരുടേയും സാധനങ്ങൾ നിരന്തരം കാണാതാകുന്നുവെന്ന് പരാതി വ്യാപകമാണ്. വിഷയത്തിൽ പൊലീസ് നടപടി ഉണ്ടായിട്ടില്ല. സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
Location :
Ernakulam,Kerala
First Published :
May 11, 2024 6:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ച് ബോധമില്ലാതെ കിടന്ന അതിഥി തൊഴിലാളിയുടെ പോക്കറ്റടിച്ച് നഗരസഭ ശുചീകരണ തൊഴിലാളി; CCTV ദൃശ്യങ്ങൾ പുറത്ത്