ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷണം നടത്തണമെന്ന് കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കായല്‍ കൈയേറി കെട്ടിടം നിർമിച്ച കേസിലാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി.പി.സെയ്തലവിയുടെ ഉത്തരവ്.
പ്രമുഖ പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കെട്ടിടം നിർമിച്ച കേസിലാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി.പി.സെയ്തലവിയുടെ ഉത്തരവ്. ജൂലൈയിൽ വാദം പൂർത്തിയാക്കി ഓഗസ്റ്റിൽ വിധി പറയാൻ മാറ്റിവച്ച കേസിലാണ് കോടതി ഇന്ന് വിധി പ്രസ്താവിച്ചത്.
കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം എം.ജി. ശ്രീകുമാര്‍ കായല്‍ കൈയേറി വീട് നിര്‍മിച്ചെന്ന് കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്. ഈ പരാതിയില്‍ ത്വരിതാന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിജിലന്‍സ് സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇത് പരിഗണിച്ചാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
2010-ലാണ് ബോള്‍ഗാട്ടി പാലസിന് സമീപം എം.ജി. ശ്രീകുമാര്‍ 11 സെന്റ് സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ വീട് നിര്‍മിക്കുകയായിരുന്നു. എന്നാല്‍ തീരദേശ പരിപാലനനിയമം, പഞ്ചായത്ത് രാജ് ആക്ട് തുടങ്ങിയവ ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്നായിരുന്നു പരാതി. പഞ്ചായത്ത് അധികൃതര്‍ ഇതിന് കൂട്ടുനിന്നതായും പരാതിയില്‍ പറയുന്നു.
Location :
First Published :
December 02, 2022 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷണം നടത്തണമെന്ന് കോടതി


