മൂന്നു വയസ്സുകാരനെ മടിയിൽ വച്ച് വണ്ടിയോടിച്ചു; പിതാവിന്റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്ത് MVD

Last Updated:

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കുട്ടി സ്റ്റിയറിങ് പിടിച്ച് വാഹനം ഓടിക്കുന്നത് മറ്റു യാത്രക്കാർക്ക് അപകടത്തിന് വഴിവെക്കുമെന്നും എംവിഡി പറഞ്ഞു

മലപ്പുറം: മൂന്ന് വയസ്സുകാരനെ മടിയിൽ വച്ചുകൊണ്ട് ഡ്രൈവിംഗ് ചെയ്ത യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പൻഡ് ചെയ്തത്. മാർച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്.
പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്. പ്രഥമ ദൃഷ്ടിയാൽ അപകടകരമാകും വിധത്തിലുള്ള ഡ്രൈവിങ് നടത്തി, ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കുട്ടിയെ ഇരുത്തി മറ്റുള്ളവ‍ർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നീ സാഹചര്യങ്ങളിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് കോഴിക്കോട് ആർടിഒ പറഞ്ഞു.
മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി കരഞ്ഞത് കൊണ്ടാണ് മടിയിലിരുത്തിയതെന്നാണ് മുസ്തഫ നൽകിയ വിശദീകരണം. നാല് ലൈൻ ട്രാഫിക് ഉള്ള റോഡിലായിരുന്നു സംഭവം. ഈ റോഡിലൂടെ ഒരു കുട്ടി വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കുട്ടി സ്റ്റിയറിങ് പിടിച്ച് വാഹനം ഓടിക്കുന്നത് മറ്റു യാത്രക്കാർക്ക് അപകടത്തിന് വഴിവെക്കും. മുസ്തഫയുടെ മറുപടി തൃപ്തകരമല്ലാത്തതിനാലാണ് മൂന്ന് മാസത്തേക്ക് മോട്ടോവാഹനങ്ങൾ ഉപയോ​ഗിക്കുന്നതിന് അയോ​ഗ്യത കൽപ്പിച്ചതെന്നും ആർടിഎ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നു വയസ്സുകാരനെ മടിയിൽ വച്ച് വണ്ടിയോടിച്ചു; പിതാവിന്റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്ത് MVD
Next Article
advertisement
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
  • മാതാപിതാക്കൾ രാജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

  • പോലീസ് പ്രാഥമിക നിഗമനത്തിൽ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം.

  • വീട്ടുകാർ കൊലപാതകമെന്ന് സംശയിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement