ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍; കൊലപാതകമെന്നു സംശയം
- Published by:Sarika KP
- news18-malayalam
Last Updated:
കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലാണു മൃതദേഹമെന്നു പൊലീസ് പറയുന്നു.
ആലപ്പുഴ: നെടുമടിയിൽ റിസോർട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിനി ഖാസിറ കൗദും (44) ആണു മരിച്ചത്. നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് സംഭവം.
ഇവർ താമസിക്കുന്ന മുറിക്ക് പുറത്താണ് മൃതദേഹം കണ്ടെത്തിയത്. മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലാണു മൃതദേഹമെന്നു പൊലീസ് പറയുന്നു. ഇവരുടെ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ നെടുമുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Location :
Alappuzha,Alappuzha,Kerala
First Published :
April 03, 2024 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍; കൊലപാതകമെന്നു സംശയം