കുസാറ്റ് മുൻ വി സി നെറ്റ് ബാങ്കിങ് തട്ടിപ്പിനിരയായി; നഷ്ടമായത് രണ്ടുലക്ഷത്തോളം രൂപ
Last Updated:
എസ്ബിഐ കുസാറ്റ് ബ്രാഞ്ചിലുള്ള അക്കൗണ്ടിൽ നിന്നാണ് പണംനഷ്ടമായത്
കൊച്ചി: ജയിൻ സർവകലാശാലാ പ്രോ വൈസ് ചാൻസലറും കൊച്ചി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. ജെ ലതയും നെറ്റ് ബാങ്കിങ് തട്ടിപ്പിനിരയായി. ലതയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നെറ്റ് ബാങ്കിങ് വഴി 1,92,499 രൂപയാണ് തട്ടിയെടുത്തത്. ഡോ. ലതയ്ക്ക് അക്കൗണ്ടുള്ള എസ്ബിഐ കുസാറ്റ് ബ്രാഞ്ചിൽനിന്നാണ് പണം തട്ടിയെടുത്തത്.
വെള്ളിയാഴ്ച രാവിലെ 10.30ന് പ്രോ വൈസ് ചാൻസലറുടെ മൊബൈലിൽ വാട്സാപ്പ് സന്ദേശവും തുടർന്ന് കോളും വന്നു. ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്നും ആർബിഐയുടെ നിർദേശപ്രകാരമാണ് വിളിക്കുന്നതെന്നും താങ്കളുടെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ആയി എന്നും പുതിയ ചിപ്പ് വെച്ച കാർഡ് നൽകുന്നതിനാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് രണ്ടുതവണ ഒടിപി നമ്പർ വരുമെന്നും ഇത് പറഞ്ഞുതരണമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച പ്രോ വിസി മൊബൈലിൽ വന്ന ഒടിപി. നമ്പർ വാട്സാപ്പ് കോൾ വിളിച്ച നമ്പറിൽ പറഞ്ഞുകൊടുക്കുകയും ചെയ്തു.
advertisement
Also Read- വിവാഹ വാർഷിക ദിനത്തിൽ ഭാര്യയോട് നന്ദി പറഞ്ഞ് സലിംകുമാർ
ഇതിനുശേഷം അക്കൗണ്ടിൽനിന്ന് രണ്ടു തവണകളായി പണം പിൻവലിച്ചതായി മെസേജും വന്നു. അക്കൗണ്ടിൽനിന്ന് ഡെബിറ്റ് കാർഡ് വഴി രണ്ടു തവണകളായി 1,92,499 രൂപ പിൻവലിച്ചതായാണ് സന്ദേശം എത്തിയത്. വാട്സാപ്പ് സന്ദേശം എത്തിയ നമ്പറിൽ തിരിച്ചുവിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പ്രോ വൈസ് ചാൻസലർ എസ്ബിഐ കുസാറ്റ് ബ്രാഞ്ചിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
ഉടനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ വിവരം അറിയിച്ചു. കമ്മീഷണറുടെ നിർദേശപ്രകാരം കളമശ്ശേരി പൊലീസിൽ പരാതി നൽകി. ഡോ. ജെ ലതയുടെ പരാതിയിൽ ഐടി ആക്ട് 66 ബി പ്രകാരം കേസ് എടുത്തതായി കളമശ്ശേരി പൊലീസ് അറിയിച്ചു.
advertisement
Location :
First Published :
September 14, 2019 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുസാറ്റ് മുൻ വി സി നെറ്റ് ബാങ്കിങ് തട്ടിപ്പിനിരയായി; നഷ്ടമായത് രണ്ടുലക്ഷത്തോളം രൂപ