advertisement

നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ പുതിയ കേസ്

Last Updated:

മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇത് വരെ ഹാജരായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു

News18
News18
വഞ്ചനാക്കുറ്റത്തിന് പിന്നാലെ സംഗീത സംവിധായകൻ ഷാന്‍ റഹ്‍മാനെതിരെ പുതിയ കേസ്. നിരോധിത മേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനാണ് പുതിയ നടപടി. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇത് വരെ ഹാജരായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജനുവരിയിൽ കൊച്ചിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ്‌മനേജ്മെന്റ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് ഷാനിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്റ് ജനുവരി 23ന് ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ 'ഉയിരെ' എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷാനെതിരെ പോലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത് ഇങ്ങനെ, ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ്മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു.
പരിപാടിയുടെ പ്രൊഡക്ഷൻ,​ താമസം,​ ഭക്ഷണം,​ യാത്ര,​ പാർക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗൺസർമാർക്ക് കൊടുക്കേണ്ട തുക കമ്പനി അനുവദിച്ചിരിന്നു .എന്നാൽ പരിപാടിയ്ക്കായി ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പെെസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ കമ്പനി ഉടമ നിജുരാജ് പരാതിയിൽ പറയുന്നത്. പണവുമായി ബന്ധപ്പെട്ട് ഷാനെ സമീപിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞതായും നിജു പരാതിയിൽ പറയുന്നു. സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി വരികയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ പുതിയ കേസ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement