നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മയക്കുമരുന്നുമായി പുതുവർഷ ആഘോഷം: യുവതി ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

  മയക്കുമരുന്നുമായി പുതുവർഷ ആഘോഷം: യുവതി ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

  2,50,000 രൂപ വിലമതിക്കുന്ന 50 ഗ്രാം എം.ഡി, എം.എ, 10,000 രൂപ വിലമതിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 5000 രൂപയുടെ ഒരു ബോട്ടില്‍ ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു

  അറസ്റ്റിലായ പ്രതികൾ

  അറസ്റ്റിലായ പ്രതികൾ

  • Share this:
   കണ്ണൂർ: പുതുവത്സര ആഘോഷത്തിന്റെ  തളിപ്പറമ്പിൽ എക്സൈസിന്റെ മയക്കുമരുന്ന് വേട്ടയിൽ യുവതീയുവക്കളടക്കം ഏഴ് പേർ പിടിയിലായി. ന്യൂ ഇയർ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരിമരുന്നുകളാണ് പിടികൂടിയത്. കരിമ്പം സര്‍ സയ്യിദ് സ്‌കൂളിന് സമീപം കെ.കെ ഷമീറലി (21), നരിക്കോട്ടെ സി.ത്വയ്യിബ് (28), ഹാബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചബളയിലെ മുഹമ്മദ് ശിഹാബ് (22), കാസര്‍കോട് മംഗള്‍പടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട്ടെ കെ. ഷഹബാസ് (24), പാലക്കാട് കുടുച്ചിറയിലെ എം.ഉമ (24) എന്നിവരാണ് പിടിയിലായത് .

   ഇവരില്‍ നിന്ന് 2,50,000 രൂപ വിലമതിക്കുന്ന 50 ഗ്രാം എം.ഡി, എം.എ, 10,000 രൂപ വിലമതിക്കുന്ന എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, 5000 രൂപയുടെ ഒരു ബോട്ടില്‍ ഹാഷിഷ് ഓയില്‍ എന്നിവ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ബക്കളത്തെ സ്നേഹ ഇൻ ഹോട്ടലിൽ നിന്നാണ് സംഘത്തെ ഇന്‍സ്‌പെക്ടര്‍ എം.ദിലീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം
   അറസ്റ്റ് ചെയ്തത്.

   Also Read വാഗമൺ നിശാപാർട്ടി: വന്‍ തോതില്‍ ലഹരി മരുന്ന് വില്‍പ്പനയെന്ന് കണ്ടെത്തൽ; അന്വേഷണം ക്രൈംബ്രാഞ്ചിന്

   "പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ വൻതോതിൽ മയക്ക് മരുന്ന് വരാൻ സാധ്യത എക്സൈസ് മുൻകൂട്ടി കണ്ടിരുന്നു.
   ഷമീറലി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സംഘത്തെ സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. അങ്ങനെയാണ് പ്രതികൾക്കായി എക്സൈസ് വലവിരിച്ചത്, " ഇന്‍സ്‌പെക്ടര്‍ എം.ദിലീപ് പറഞ്ഞു.

   Also Read പുതുവത്സര ആഘോഷത്തിന് ലഹരിവസ്തുക്കളും; മുംബൈയിൽ പിടികൂടിയത് 1 കോടിയുടെ ലഹരിവസ്തുക്കൾ

   പ്രിവന്റിവ് ഓഫിസര്‍മാരായ കെ.വി ഗിരീഷ്, എ.അസീസ്, ടി.വി കമലാക്ഷന്‍, കെ.രാജേഷ്, പി.കെ രാജീവന്‍, പി.പി മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്.എ.പി ഇബ്രാഹിം ഖലീല്‍, കെ.മുഹമ്മദ് ഹാരിസ്, ഹെമിന്‍, പി.പി ജിരാഗ്, കെ.വിനീഷ്, പി.നിജിഷ, എം.പി അനു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}