തിരുവനന്തപുരത്തെ നവവധുവിന്റെ മരണം; '9 മണിക്ക് ഉറങ്ങിയെന്നത് കള്ളം, മരണത്തിൽ ദുരൂഹത'; പിതാവ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഭര്‍തൃവീട്ടില്‍ പ്രശ്നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ലെന്നും പിതാവ് പറയുന്നു
തിരുവനന്തപുരം: കാട്ടാക്കടയിൽ നവവധുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ്. ഭർത്താവ് വിപിന്‍ ഒന്‍പതു മണിക്ക് ഉറങ്ങിയെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്. ഭര്‍തൃവീട്ടില്‍ പ്രശ്നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ലെന്നും പിതാവ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസിൽ പരാതി നല്‍കി.
‘ശനിയാഴ്ച ഇരുവരും ഉച്ചയ്ക്കു വീട്ടിൽ വന്നിരുന്നു. മോൻ കടയിൽനിന്നു ഭക്ഷണം പാഴ്സൽ വാങ്ങിയാണുവന്നത്. രാത്രി എല്ലാവരും കൂടി സന്തോഷമായി ഭക്ഷണം കഴിച്ചു. ഇന്നലെ പള്ളിയില്‍ പോയിവന്നു യാത്രപറഞ്ഞു തിരികെ പോയതാണ്. തലവേദനയാണെന്നു പറഞ്ഞ് മകൾ വൈകിട്ടു ഫോൺ വിളിച്ചിരുന്നു. രാത്രി ഒന്നരയ്ക്കു വീടിന്റെ അടുത്തുള്ള പയ്യനാണു സംഭവം വിളിച്ച് അറിയിക്കുന്നത്. സോന കടുംകൈ ചെയ്തു. മെഡിക്കൽ കോളജിൽ കൊണ്ടുപോയിരിക്കുകയാണെന്നു പറഞ്ഞു’, സോനയുടെ പിതാവ് വിശദീകരിച്ചു.
advertisement
‘ഒൻപതുമണിയായപ്പോൾ ഉറങ്ങിപ്പോയെന്നും ശബ്ദം കേട്ട് നോക്കിയപ്പോള്‍ സോന തൂങ്ങിനിൽക്കുന്നത് കണ്ടുവെന്നുമാണ് വിപിൻ പറഞ്ഞത്. പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ചെന്നും പറഞ്ഞു. ഒൻപതുമണിക്കു ഉറങ്ങിപ്പോയെന്നതിൽ സംശയമുണ്ട്. എന്താണ് സംഭവിച്ചതെന്നു അറിയില്ല, ദുരൂഹതയുണ്ട്’, സോനയുടെ പിതാവ് പറഞ്ഞു. എന്നാൽ വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന് മോൾ പറഞ്ഞിരുന്നില്ലെന്നും പിതാവ് പറയുന്നു.
പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവ് വിപിന്‍റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെണ് സോനയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. വിപിൻ ഓട്ടോ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
Thiruvananthapuram,Kerala
First Published :
July 03, 2023 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്തെ നവവധുവിന്റെ മരണം; '9 മണിക്ക് ഉറങ്ങിയെന്നത് കള്ളം, മരണത്തിൽ ദുരൂഹത'; പിതാവ്