മലപ്പുറത്ത് ഒമ്പതുവയസുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളുടെ പെട്ടിക്കട നാട്ടുകാർ അടിച്ചുതകര്‍ത്തു
- Published by:Sneha Reghu
- news18-malayalam
Last Updated:
പീഡന വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് കുട്ടിയെ മമ്മദ് ഭീഷണിപ്പെടുത്തുകയും ചെയ്തു
മലപ്പുറം: കൊണ്ടോട്ടിയില‍്‍ ഒമ്പതു വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ പ്രതി ഐക്കരപ്പടി പൂച്ചാല്‍ സ്വദേശി മമ്മദിന് (65) എതിരെ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയ്.
ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മമ്മദ് നടത്തുന്ന പെട്ടിക്കടയില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനരയാക്കിയത് എന്നാണ് പരാതി. പീഡന വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് കുട്ടിയെ മമ്മദ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ പെട്ടിക്കട നാട്ടുകാരില്‍ ചിലര്‍ അടിച്ചുതകര്‍ത്തു.
പ്രതി കേസ് ഒതുക്കി തീർക്കാനി ശ്രമിച്ചെന്നും മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കുടുംബം പറയുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി രേഖപ്പടുത്തി.
Location :
Malappuram,Kerala
First Published :
August 12, 2025 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് ഒമ്പതുവയസുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളുടെ പെട്ടിക്കട നാട്ടുകാർ അടിച്ചുതകര്‍ത്തു