advertisement

NIT ട്രിച്ചിയിൽ ജീവനക്കാരൻ്റെ ലൈംഗികാതിക്രമത്തിനിരയായ വിദ്യാർത്ഥിനിയോട് മോശമായി സംസാരിച്ച ഹോസ്റ്റൽ വാർഡൻ രാജിവച്ചു

Last Updated:

സംഭവത്തിൽ വിദ്യാർത്ഥിനിയുടെ വസ്ത്രത്തെ കുറിച്ച് ബേബി വിവാദ പരാമർശം നടത്തിയിരുന്നു

ചെന്നൈ : എൻഐടി തിരുച്ചിറപ്പള്ളിയിലെ വനിതാ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ മലയാളി വാർഡൻ രാജിവച്ചു. വിദ്യാർത്ഥി പ്രതിഷേധം ശക്തമായതിനെ തുടർന്ന് എൻഐടി ഹോസ്റ്റൽ വാർഡൻ ബേബി വിശ്വംഭരൻ ആണ് രാജിവച്ചത്. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ വസ്ത്രത്തെ കുറിച്ച് ബേബി വിവാദ പരാമർശം നടത്തിയിരുന്നു.ഇതിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധത്തിൽ ബേബി പരസ്യമായി പെൺകുട്ടിയോട് ക്ഷമ പറഞ്ഞതിന് ശേഷമാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്.
advertisement
ഹോസ്റ്റലിലെ ഇന്റർനെറ്റ്‌ തകരാർ പരിഹരിക്കാനെത്തിയ യുവാവാണ് പെൺകുട്ടിയോട് അതിക്രമം കാണിച്ചത്. വിദ്യാർത്ഥിനിക്ക് മുന്നിൽ യുവാവ് നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തി. വിദ്യാർത്ഥിനി ഭയന്ന് പുറത്തേക്കോടി. ഹോസ്റ്റൽ വാർഡനോട്‌ പരാതിപ്പെട്ടപ്പോൾ വിദ്യാർത്ഥിനിയെ ശകാരിക്കുകയാണുണ്ടായത്. പെൺകുട്ടി ധരിച്ച വസ്ത്രമാണ് പ്രശ്നത്തിന് കാരണമെന്ന് ഇയാൾ കുറ്റപ്പെടുത്തി. സംഭവത്തിൽ പെൺക്കുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ."ഞാൻ മുറിയിലിരുന്ന് പഠിക്കുകയായിരുന്നു., അപ്പോഴാണ് വൈ ഫൈ കണക്ഷൻ ശരിയാക്കാൻ എത്തിയ ടെക്നീഷ്യൻ നഗ്നതാപ്രദർശനം നടത്തി എന്‍റെ മുന്നിൽ സ്വയംഭോഗം തുടങ്ങിയത്. ഞാൻ പേടിച്ച് പുറത്തേക്ക് ഓടി. പിന്നീട് മറ്റ് വിദ്യാർത്ഥിനികൾക്കൊപ്പം തിരിച്ചു വന്നപ്പോഴേക്കും അയാൾ പോയിരുന്നു. അയാളുടെ ശരീരദ്രവം തറയിലാകെ കിടപ്പുണ്ടായിരുന്നു. തെളിവായി ഫോട്ടോ എടുത്തുവച്ചു. തുടർന്ന് വാർഡനോട് പരാതിപ്പെടാൻ ചെന്നു. നീയെന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്നാണ് എല്ലാം കേട്ട ശേഷം അവർ പറഞ്ഞത്. ഞാനാകെ തകർന്നുപോയി. വൈ ഫൈ ശരിയാക്കിത്തന്നിട്ടും ഒരു നന്ദിയുമില്ലെന്ന് വാർഡൻ പറഞ്ഞു. ഇനി ഇലക്ട്രിക്, പ്ലംബ്ബിങ് പരാതികൾ വന്നാൽ ചെയ്യില്ലെന്ന് അവർ ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. ഞാൻ പാന്‍റ്സ് ധരിച്ചിരുന്നില്ല എന്നാണ് വാർഡൻ പൊലീസുകാരോട് പറഞ്ഞത്. സംഭവം നടക്കുമ്പോൾ ഞാൻ കാൽ വരെയെത്തുന്ന പാവാട ധരിച്ചിരുന്നു. എന്നിട്ടാണ് വാർഡൻ ഇങ്ങനെ പറഞ്ഞത്"പോലീസ് പറഞ്ഞു .
advertisement
അതിക്രമത്തിന് ഇരയായ വിദ്യാർത്ഥിനിയെ അപഹസിച്ച വാർഡനെതിരെ രാത്രി മുഴുവൻ ഹോസ്റ്റലിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. മലയാളി വിദ്യാർഥികൾ അടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. വാർഡനെ മാറ്റണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു. ഇതിനെതുടർന്നാണ് ഒടുവിൽ വാർഡന്റെ രാജി .
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
NIT ട്രിച്ചിയിൽ ജീവനക്കാരൻ്റെ ലൈംഗികാതിക്രമത്തിനിരയായ വിദ്യാർത്ഥിനിയോട് മോശമായി സംസാരിച്ച ഹോസ്റ്റൽ വാർഡൻ രാജിവച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement