HOME » NEWS » Crime » NURSE COMPLAINED AGAINST A COVID PATIENT WHO MISBEHAVED IN A DCC

വ്യാജമദ്യ കേസ് പ്രതിയായ കോവിഡ് രോഗി നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

രോഗികൾക്ക് മരുന്നുമായി എത്തിയപ്പോ നഴ്സിനെ കടന്നു പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു.

News18 Malayalam | news18-malayalam
Updated: May 13, 2021, 11:52 AM IST
വ്യാജമദ്യ കേസ് പ്രതിയായ കോവിഡ് രോഗി നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി
nurse
  • Share this:
കൊച്ചി: കോവിഡ് ചികിത്സയിലായിരുന്ന വ്യാജമദ്യ കേസ് പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. എറണാകുളം തൃപ്പൂണിത്തുറയിലെ ഡൊമിസിലിയറി കോവിഡ് സെന്ററില്‍ കഴിയുന്ന കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖില്‍ ആണ് നഴ്‌സിനോട് അപമര്യാദയായി പെരുമാറിയത്. പരാതിയെത്തുടര്‍ന്ന് ഹില്‍ പാലസ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. എക്‌സൈസ് എടുത്ത കേസിലെ പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ ദിവസമാണ് വ്യാജമദ്യവുമായി പിടിയിലായ ഇയാള്‍ക്കെതിരേ എക്‌സൈസ് കേസെടുത്ത്. അബ്കാരി കേസിൽ എക്‌സൈസ് അറസ്റ്റു ചെയ്ത അഖിലിനെ കാക്കനാട് ജില്ല ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്‌ക്കൂളിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അഖിലിനെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് തൃപ്പുണിത്തുറയിലെ ഡിസിസിയിലേക്ക് മാറ്റിയത്.

ഇവിടെ എത്തിയതു മുതൽ ദേഷ്യത്തോടെയായിരുന്നു അഖിലിന്‍റെ പെരുമാറ്റം. പല തവണ, ആരോപണം ഉന്നയിച്ച നഴ്സിനെതിരെ ഇയാൾ കയർത്തു സംസാരിച്ചു. രോഗികൾക്ക് മരുന്നുമായി എത്തിയപ്പോൾ വീണ്ടും തർക്കം ഉണ്ടാകുകയും, നഴ്സിനെ കടന്നു പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ നഴ്സ് അധികൃതരെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണ് ഡിസിസി അധികൃതർ ഹിൽ പാലസ് പൊലീസിൽ വിവരം അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലിനെതിരെ പൊലീസ് കേസെടുത്തത്.

കോവിഡ് വാര്‍ഡില്‍ മരണം കണ്ടു ഭയന്നോടിയ 64 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്ബില്‍ നാരായണന്‍(64) ആണു മരിച്ചത്. കോവിഡ് ബാധിച്ചതിനെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

Also Read- കേരളം വീണ്ടും മാതൃകയായി; ഉപയോഗിക്കാത്ത ഒരു ലക്ഷം റെംഡെസിവിർ മരുന്നു കുപ്പികൾ കേന്ദ്രത്തിന് തിരികെ നൽകി

ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവമുണ്ടായത്. കോവിഡ് വാർഡിലെ ഒരു രോഗി അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് നഴ്സുമാരും ഡോക്ടറും ഓടിയെത്തി. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ സമയമെല്ലാം ഉണർന്നു കിടന്ന നാരായണൻ പെട്ടെന്ന് പരിഭ്രാന്തിയിലാകുകയും ഓക്‌സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് പടിയിലൂടെ ഓടിയിറങ്ങുകയായിരുന്നു.

അതിനിടെ കുഴഞ്ഞു വീണ നാരായണനെ ആശുപത്രി ജീവനക്കാർ ഓടിയെത്തി, ഉടന്‍ തന്നെ വെന്റിലേറ്ററുള്ള മുറിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടനെല്ലൂരിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ഓക്‌സിജന്‍ നില കുറഞ്ഞതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊല്ലം പുനലൂരില്‍ കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങിന് സഹായം നല്‍കി മടങ്ങിയ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പല്‍ സ്വദേശിയായ അനില്‍ ഭാസ്കര്‍ (40) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ മരിച്ച ഇളമ്പല്‍ മരങ്ങാട് സ്വദേശി രഘുനാഥ പിളളയുടെ മൃതദേഹം അനിലും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സംസ്കരിച്ചത്. അതിനുശേഷം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഇളമ്പലിലെ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായ അനിൽ ഭാസ്ക്കർ, കോവിഡ് വ്യാപനത്തിന്‍റെ ആരംഭം മുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിറ സാനിദ്ധ്യമായിരുന്നു. അനിലിന്‍റെ ആക്സമിക വിയോഗത്തിൽ നാട്ടുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. കോവിഡ് ടെസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം അനിലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Published by: Anuraj GR
First published: May 13, 2021, 11:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories