രോഗം മാറാൻ യുവതിയുടെ തലയിൽ 18 സൂചികൾ കുത്തിയ മന്ത്രവാദി അറസ്റ്റിൽ

Last Updated:

ആദ്യം എട്ട് സൂചികൾ മാതാപിതാക്കൾ തന്നെ നീക്കം ചെയ്തു. സിടി സ്കാനിങ്ങിൽ 10 സൂചികൾ കൂടി തറച്ചിരിക്കുന്നതായി കണ്ടെത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഒഡീഷയിൽ ചികിത്സക്കെന്ന പേരിൽ മന്ത്രവാദി തലയിൽ നിരവധി സൂചികൾ കുത്തിയതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ബലംഗീർ ജില്ലയിലാണ് സംഭവം.
രോഗം മാറ്റുന്നതിനായാണ് യുവതിയും മാതാപിതാക്കളും മന്ത്രവാദിയെ സമീപിച്ചത്. കഴിഞ്ഞ നാല് വർഷമായി യുവതിക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വൈദ്യസഹായം തേടിയിട്ടും നില മെച്ചപ്പെടാത്തതിനെ തുടർന്ന് മന്ത്രവാദിയുടെ സഹായം തേടാൻ കുടുംബാംഗങ്ങൾ നിർബന്ധിക്കുകയായിരുന്നു.
ചികിത്സാവിധി എന്ന പേരിൽ മന്ത്രവാദിയായ സന്തോഷ് റാണ യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറിന് ശേഷം യുവതിയെ പുറത്ത് കൊണ്ടുവന്നു. പിന്നീട്, യുവതി തുടർച്ചയായി അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. പരിശോധനയിൽ മാതാപിതാക്കൾ തന്നെ സൂചികൾ കണ്ടെത്തി. മകളുടെ തലയിൽ നിന്ന് 8 സൂചികൾ നീക്കം ചെയ്തതായി യുവതിയുടെ പിതാവ് പറഞ്ഞു.
advertisement
തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിടി സ്കാനിങ്ങിന് വിധേയയാക്കിയപ്പോൾ തലയിൽ 10 സൂചികൾ കൂടി കുത്തിയതായി കണ്ടെത്തി. മന്ത്രവാദത്തിനിടെ മകൾ ബോധരഹിതയായി വീണുവെന്നും അതിനാൽ സൂചി കുത്തിയതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.
Summary: A woman was hospitalised after a tantrik pierced several needles into her head in Odisha. The tantrik was arrested after a complaint was received by the woman's parents.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രോഗം മാറാൻ യുവതിയുടെ തലയിൽ 18 സൂചികൾ കുത്തിയ മന്ത്രവാദി അറസ്റ്റിൽ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement