കൊല്ലം: ട്രാന്‍സ് ജെന്‍ഡറിനെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂനയില്‍ കൊച്ചാലുംമൂട് പണ്ടാരത്തുവടക്കേത്തൊടിവീട്ടില്‍ മാധവനാണ് (ബാബു-59) അറസ്റ്റിലായത്. പരവൂര്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജൂൺ 21-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ പരാതിക്കാരനായ ട്രാൻസ് ജെൻഡർ ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പരവൂർ കോടതിയിൽ വീഡിയോ കോൺഫറൻസ് മുഖേന ഹാജരാക്കിയ പ്രതി മാധവനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 75കാരിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിലായി. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി (75)യാണ് കൊല്ലപ്പെട്ടത്. വെള്ളത്തൂവൽ വരകിൽ വീട്ടിൽ സുനിൽകുമാർ (52) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 31 ന് രാത്രിയാണ് സംഭവം.
ആറു വർഷമായി സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിക്കുകയായിരുന്നു സുനിൽ. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കർ സ്ഥലം അടക്കം 6 കോടി രൂപയുടെ സ്വത്തുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. മൂന്നു വർഷം തൊടുപുഴ താലൂക്ക് ഓഫീസിലെത്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സരോജിനിക്ക് തന്നെയാണെന്ന് സുനിൽ ഉറപ്പുവരുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.