'ആ കുട്ടി ഒന്നെന്നെ വിളിച്ചിരുന്നെങ്കില്‍, അവനിട്ട് രണ്ടെണ്ണം പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ'; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി
'ആ കുട്ടി ഒന്നെന്നെ വിളിച്ചിരുന്നെങ്കില്‍, അവനിട്ട് രണ്ടെണ്ണം പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ'; വൈകാരികമായി പ്രതികരിച്ച് സുരേഷ് ഗോപി
'എത്രയോ പേർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുൻപ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കിൽ. കാറെടുത്ത് ആ വീട്ടിൽ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാൻ നോക്കിയേനേ..’
കൊല്ലത്തെ വിസ്മയയുടെ മരണത്തില്‍ വൈകാരികമായി പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ സഹിക്കേണ്ട കാര്യമില്ലെന്നും വിസ്മയ ഒരുവട്ടം തന്നെ വിളിച്ച് ഈ പ്രശ്‌നം സംസാരിച്ചിരുന്നെങ്കില്‍ താന്‍ ഇടപെട്ടേനെ എന്നും സുരേഷ് ഗോപി പറഞ്ഞു. സ്ത്രീധനം വാങ്ങണം എന്നതിനുപരിയായി സ്ത്രീധനം കൊടുക്കണമെന്ന വാശിയും തെറ്റാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിസ്മയയുടെ സഹോദരന്‍ വിജിത്തുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതെ ഇരിക്കാൻ ഓരോ പഞ്ചായത്തിലും സംസ്കാരിക സംഘങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാങ്ങണം എന്നതിനെക്കാൾ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന വാശിയെയും അദ്ദേഹം വിമർശിച്ചു. ഒപ്പം വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിളിച്ച് സംസാരിച്ച വിവരവും അദ്ദേഹം പങ്കിട്ടു.
‘ഈ വിവരം അറിഞ്ഞ് ഞാൻ വിജിത്തിനെ വിളിച്ചു. അപ്പോൾ വിസ്മമയയുടെ മൃതദേഹം പോസ്മോർട്ടം ചെയ്യാൻ കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാൻ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുൻപ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കിൽ. കാറെടുത്ത് ആ വീട്ടിൽ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാൻ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാൻ നോക്കിയേനേ..’ രോഷത്തോടെ സുരേഷ്ഗോപി പറയുന്നു.
സ്ത്രീകള്‍ പരാതിയുമായി വരുമ്പോള്‍ പൊലീസ് എന്തു കൊണ്ട് ശക്തമായി നടപടികള്‍ സ്വീകരിക്കുന്നില്ല. ഇത്തരം സംഭവങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമല്ല കുറ്റക്കാരെന്നും ആണ്‍മക്കളുടെ അമ്മാാരായാലും സഹോദരിമാരായാലും അമ്മായിമാരായാലും സ്ത്രീകളും കുറ്റക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.