തലവച്ചു കൊടുക്കല്ലേ; കേരളാ ലോട്ടറിയുടെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ്; 25 കോടി രൂപ ഒന്നാം സമ്മാന വാഗ്ദാനം

Last Updated:

199 രൂപ മുതല്‍ 999 രൂപവരെയാണ് ടിക്കറ്റ് വില. ടിക്കറ്റിന്റെ നിരക്ക് അനുസരിച്ച് വിജയിക്കാനുള്ള സാധ്യതയും കൂടുമെന്നും വാഗ്ദാനമുണ്ട്

ഓൺലൈൻ തട്ടിപ്പിന്റെ വിശദാംശങ്ങൾ
ഓൺലൈൻ തട്ടിപ്പിന്റെ വിശദാംശങ്ങൾ
കേരളാ ലോട്ടറിയുടെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ് (online scam). 25 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്താണ് ഓണ്‍ലൈനില്‍ തട്ടിപ്പ് അരങ്ങേറുന്നത്. കേരളത്തിന് പുറത്തുള്ള ആളുകളെ ലക്ഷ്യംവെച്ചാണ്, ഓണ്‍ലൈന്‍ ലോട്ടറി മാഫിയയുടെ (Online Lottery Mafia) പ്രവര്‍ത്തനം.
ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം 10 കോടി, 150 പേര്‍ക്ക് 5000 മുതല്‍ 20 ലക്ഷം വരെ മറ്റ് സമ്മാനങ്ങള്‍ എന്നിങ്ങനെ നീളുന്നു ഓണ്‍ലൈനില്‍ കേരളാ ലോട്ടറി എന്ന പേരില്‍ നടക്കുന്ന തട്ടിപ്പിലെ, വാഗ്ദാനങ്ങള്‍. മാസ് കേരളാ ലോട്ടറി റിസല്‍റ്റ്‌സ്.കോം എന്ന വെബ്‌സൈറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ്.
199 രൂപ മുതല്‍ 999 രൂപവരെയാണ് ടിക്കറ്റ് വില. ടിക്കറ്റിന്റെ നിരക്ക് അനുസരിച്ച് വിജയിക്കാനുള്ള സാധ്യതയും കൂടുമെന്നും വാഗ്ദാനമുണ്ട്. 199 രൂപയുടെ ടിക്കറ്റിന് 30 ശതമാനം വിജയ സാധ്യതയാണെങ്കില്‍ 299ന് 40-ും 499ന് 50-ും 999ന് 75 ശതമാനവുമാണ് വിജയ സാധ്യത. ഗൂഗിള്‍ പേ വഴി ടിക്കറ്റിന്റെ പണമടയ്ക്കാം.
advertisement
കേരളാ ലോട്ടറിയെ കുറിച്ച് കേട്ടറിവുള്ള മറ്റ് സംസ്ഥാനക്കാരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. KLല്‍ ആരംഭിയ്ക്കുന്ന സീരിസ് നമ്പറാണ്, ലോട്ടറിയുടെ നമ്പരായി കൈമാറുന്നത്. ഇതും വിശ്വാസ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. എല്ലാ ദിവസവും നറുക്കെടുപ്പ് നടക്കും. ഫലം വെബ്‌സൈറ്റില്‍ നിന്നും മനസിലാക്കാം. വാട്സാപ്പ് വഴി ഫലവും, സമ്മാന തുകയുടെ ചെക്കിന്റെ വിവരങ്ങളും കൈമാറും. തുടര്‍ന്ന് സമ്മാനത്തുകയുടെ പ്രൊസസിംഗ് ചാര്‍ജായും തുക ആവശ്യപ്പെടും.
കേരള ലോട്ടറികള്‍ക്ക്, മറ്റ് സംസ്ഥാനങ്ങളിലുള്ള സ്വീകാര്യതയെ മറയാക്കിയാണ് തട്ടിപ്പ്. പ്രധാനമായും കര്‍ണ്ണാടക കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് സൂചന.
advertisement
Summary: A new scam has surfaced online where a mafia is acting behind conducting fake lottery sales and announcement of results. It pitches a first prize of Rs 25 crores, followed by a second prize of Rs 10 crores and consolation prizes ranging between Rs 5000 to Rs 20 lakhs. Payment was accepted by UPI payment platforms. Tickets were priced between Rs 199 and Rs 999
മലയാളം വാർത്തകൾ/ വാർത്ത/Crime/
തലവച്ചു കൊടുക്കല്ലേ; കേരളാ ലോട്ടറിയുടെ പേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ്; 25 കോടി രൂപ ഒന്നാം സമ്മാന വാഗ്ദാനം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement