16കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച ഓർത്തോഡോക്സ് വൈദികൻ അറസ്റ്റിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കവളങ്ങാട് മാർ ഗ്രിഗോറിയോസ് പള്ളി താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍ റമ്പാന്‍.
കൊച്ചി: പതിനാറുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസിൽ ഓർത്തഡോക്സ് വൈദികൻ അറസ്റ്റില്‍. ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാന്‍ (77) ആണ് പിടിയിലായത്. കവളങ്ങാട് മാർ ഗ്രിഗോറിയോസ് പള്ളി താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്നു ശെമവൂന്‍ റമ്പാന്‍.
ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. പത്തനംതിട്ട സ്വദേശിയാണ് വൈദികന്‍. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇയാളെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.
എറണാകുളം ഊന്നുകല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 15-കാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്
Location :
Ernakulam,Kerala
First Published :
April 22, 2023 8:58 AM IST