പതിനാറുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ഓർത്തഡോക്സ് വൈദികനെതിരെ പോക്സോ കേസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കി.
കൊച്ചി: പതിനാറുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസിൽ ഓർത്തഡോക്സ് വൈദികനെതിരെ പോക്സോ കേസ്. കവളങ്ങാട് മാർ ഗ്രിഗോറിയോസ് പള്ളി വൈദികനെതിരെയാണ്. എറണാകുളം ഊന്നുകൽ പൊലീസാണ് പരാതയിൽ കേസെടുത്തിരിക്കുന്നത്.
ചൈൽഡ് ലൈന് നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. പരാതിയിൽ അന്വേഷണം തുടരുകയാണെന്നും പെൺകുട്ടിയെ തിരിച്ചറിയും എന്നതിനാൽ പ്രതിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നുമാണ് പൊലീസ് കേസിനേക്കുറിച്ച് വിശദമാക്കുന്നത്. കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കി.
Location :
Ernakulam,Kerala
First Published :
April 21, 2023 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനാറുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; ഓർത്തഡോക്സ് വൈദികനെതിരെ പോക്സോ കേസ്