advertisement

പാലക്കാട് ഐഐടിയിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു

Last Updated:

തിങ്കളാഴ്ച രാത്രി 8.30-ഓടെ അക്കാദമിക് ബ്ലോക്കിൽ നിന്നും ഡൈനിംഗ് ഹാളിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടന്നുപോകുന്നതിനിടെയാണ് സംഭവം

News18
News18
പാലക്കാട്: ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ക്രൂരമായ ആക്രമണം. ഡാറ്റ സയൻസ് വിഭാഗം വിദ്യാർത്ഥിനിയും സേലം സ്വദേശിനിയുമായ അശ്വനി കണ്ണനാണ് (21) ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 8.30-ഓടെ അക്കാദമിക് ബ്ലോക്കിൽ നിന്നും ഡൈനിംഗ് ഹാളിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടന്നുപോകുന്നതിനിടെയാണ് സംഭവം.
മറ്റു വിദ്യാർത്ഥികൾക്ക് തൊട്ടുപിന്നാലെ നടക്കുകയായിരുന്ന അശ്വനിയെ ഇരുട്ടിന്റെ മറവിൽ എത്തിയ ആൾ തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. അശ്വനിയുടെ നിലവിളി കേട്ട് സഹപാഠികൾ ഓടിയെത്തുമ്പോൾ തലയിൽ നിന്നും രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ വാളയാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്കും മാറ്റി. അശ്വനിയുടെ തലയോട്ടിക്ക് സാരമായ പരിക്കുണ്ടെങ്കിലും നിലവിൽ അപകടനില തരണം ചെയ്തതായി ഐഐടി അധികൃതർ അറിയിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ പരിശോധന നടത്തി. ആക്രമണം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. ക്യാമ്പസിലെ നിർമ്മാണ ജോലികൾക്കായി എത്തിയ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരാണ് ആക്രമിച്ചതെന്നോ കാരണമെന്തെന്നോ തനിക്കറിയില്ലെന്നാണ് അശ്വനി പോലീസിന് നൽകിയ പ്രാഥമിക മൊഴി.
advertisement
ക്യാമ്പസിനുള്ളിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് ഇരുനൂറോളം വിദ്യാർത്ഥികൾ ഐഐടിയിൽ അണിനിരന്നു. ഈ അധ്യയന വർഷം മാത്രം ക്യാമ്പസിനുള്ളിൽ നടക്കുന്ന നാലാമത്തെ അനിഷ്ട സംഭവമാണിതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് ക്യാമ്പസിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് ഐഐടിയിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement