കോഴിക്കോട്: ട്യൂഷൻ സെന്ററിൽ (Tuition Centre) പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പാരലൽ കോളജ് അധ്യാപകൻ അറസ്റ്റിൽ. വെള്ളൂർ കോടഞ്ചേരി (Kodencheri) സ്വദേശി പാറോള്ളതിൽ ബാബു (55) വിനെയാണ് നാദാപുരം പൊലീസ് (Nadapuram Police) പോക്സോ വകുപ്പ് (Pocso) ചേർത്ത് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ട്യൂഷൻ സെന്ററിൽ വച്ച് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാർഥിനി രക്ഷിതാക്കളെ വിവരം അറിയിച്ചു. വിദ്യാർഥിനിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ മർദനമേറ്റ നിലയിൽ വെള്ളൂർ പ്രധാനമന്ത്രി റോഡിൽ കണ്ടെത്തിയ ബാബുവിനെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി അജ്ഞാതർ ട്യൂഷൻ സെന്റർ അടിച്ച് തകർക്കുകയും ഓഫീസിലെ ഫയലുകൾ തീ വച്ച് നശിപ്പിക്കുകയും ചെയ്തു. ട്യൂഷൻ സെന്ററിന്റെ നെയിം ബോർഡുകളും തകർത്തു. ഒരു മാസം മുൻപാണ് ബാബുവിന്റെ നേതൃത്വത്തിൽ വെള്ളൂർ- ചാലപ്രം റോഡിൽ വാടക കെട്ടിടത്തിൽ ട്യൂഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത്.
ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് 7350 രൂപയ്ക്ക് മദ്യം വാങ്ങിയ യുവാക്കൾ 1380 രൂപയുടെ മദ്യകുപ്പി മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽബിവറേജസ് ഔട്ട്ലെറ്റിൽ എത്തിയ യുവാക്കൾ 7350 രൂപയ്ക്ക് മദ്യം വാങ്ങിയശേഷം 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ച് കടന്നു. തിരുവനന്തപുരം വർക്കല ബിവറേജസ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം. ഉച്ചയോടെ മദ്യം വാങ്ങാനെത്തിയ നാല് യുവാക്കളിൽ ഒരാളാണ് ഒരു കുപ്പി മദ്യം മോഷ്ടിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബില്ല് അടയ്ക്കുന്ന സമയത്താണ് പിന്നിൽനിന്ന യുവാവ് ഒരു കുപ്പി മോഷ്ടിച്ചത്. തന്ത്രപൂർവം മദ്യക്കുപ്പി മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാത്രിയിൽ സ്റ്റോക്ക് ചെക്ക് ചെയ്യുമ്പോഴാണ് ഒരു കുപ്പി മദ്യത്തിന്റെ കുറവ് കണ്ടത്. 1380 രൂപ വില വരുന്ന മദ്യക്കുപ്പിയാണ് മോഷണം പോയതെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തെളിഞ്ഞത്.
ഇതേ യുവാക്കൾ 7350 രൂപയ്ക്ക് മദ്യം വാങ്ങുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയതായി ബിവറേജസ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി തന്നെ യുവാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.