പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതോ? യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം
Woman died after second Snake Bite | അടൂരിൽ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടി ഏൽക്കുന്നതിന് മുമ്പ് ഒരു തവണ സ്റ്റേയർ കേയ്‌സിന് സമീപത്തായി ഉത്തര പമ്പിനെ കണ്ടിരുന്നു. അന്ന് ഭർത്താവായ സൂരജ് നിസാരമായി പാമ്പിനെ പിടികൂടി പുറത്ത് കൊണ്ടു പോയി

News 18
- News18 Malayalam
- Last Updated: May 21, 2020, 7:42 PM IST
കൊല്ലം: ഉത്തരം കിട്ടാത്ത ചോദ്യമായ ഉത്രയുടെ മരണത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. ഭർതൃഗൃഹത്തിൽ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഉത്ര പിന്നീട് സ്വന്തം വീട്ടിൽ മൂർഖൻ്റെ കടിയേറ്റ് മരിക്കുകയായിരുന്നു. ഉത്രയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ദുരുഹത ആരോപിച്ച് റൂറൽ എസ്.പിക്കും അഞ്ചൽ സിഐക്കും കുടുംബം പരാതി നൽകി.
ഏറം വെള്ളിശേരിൽ വീട്ടിൽ 25കാരിയായ ഉത്ര വീട്ടിനുള്ളിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിച്ച് അച്ഛൻ വിശ്വസേനനും, അമ്മ മണിമേഖലയും പോലീസിൽ പരാതി നൽകിയത്. മെയ് ഏഴിനാണ് ഏറത്തെ കുടുംബ വീട്ടിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത് കൈയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി.
അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പ ദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി അന്ന് മനസ്സിലായത്.

അവിശ്വസിനീയമായ രീതിയിലായിരുന്നു ഉത്ര ജീവിതത്തിലേക്ക് തിരിച്ചു വന്നത്. എന്നാൽ പാമ്പ് കടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും, പാമ്പ് കടിയേറ്റിട്ട് ഉടനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നും പരാതിയിൽ പറയുന്നു. രണ്ടാമത് പാമ്പ് കടിയേറ്റ ദിവസ്സം ഉത്രയോടൊപ്പം കിടപ്പു മുറിയിൽ ഉണ്ടായിരുന്ന ഭർത്താവ് സൂരജ് രാത്രിയിൽ കിടപ്പു മുറിയിടെ ജനാലകൾ തുറന്നിട്ടത് സംശയത്തിന് ഇട നൽകിയിട്ടുണ്ട്.
ടൈല്‍ പാകിയതും, എ.സി ഉള്ളതുമായ കിടപ്പു മുറിയുടെ ജനാലകൾ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി ഭർത്താവാണ് ജനാലകൾ വീണ്ടും തുറന്നിട്ടത്. പാമ്പിനെ ആദ്യം കണ്ടെത്തിയതും ഭർത്താവാണ്. വീട്ടിൽ പാമ്പ് ശല്യം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
അടൂരിൽ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടി ഏൽക്കുന്നതിന് മുമ്പ് ഒരു തവണ സ്റ്റേയർ കേയ്‌സിന് സമീപത്തായി ഉത്തര പമ്പിനെ കണ്ടിരുന്നു. അന്ന് ഭർത്താവായ സൂരജ് നിസാരമായി പാമ്പിനെ പിടികൂടി പുറത്ത് കൊണ്ടു പോയി. പാമ്പാട്ടികളുമായി സൂരജിന് ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു.
TRENDING:LIVE |#HBD Laletta: മോഹൻലാലിന് ജന്മദിനാശംസകളുമായി താരലോകം [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]
അന്ന് അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പാണ് വീട്ടിൽ കണ്ടതും ഉത്രയെ കടിച്ചതും. എന്നാൽ രണ്ടാമതാകട്ടെ മൂർഖൻ പാമ്പാണ് കടിച്ചത്. മാരക വിഷമുള്ള പാമ്പ് കടിച്ചാൽ വേദന കാരണം ഉണരേണ്ടതാണെന്ന് വിദഗ്ദർ ചൂണ്ടി കാട്ടുന്നു.
മകൾക്ക് വിവാഹത്തിന് നൽകിയ 100 പവൻ സ്വർണാഭരണങ്ങളും, പണവും കാണാനില്ലെന്നും, വിശദമായ അന്വേഷണത്തിലൂടെ മരണ കാരണം പുറത്ത് കൊണ്ടു വരണമെന്നും അച്ഛൻ വിശ്വസേനനും, സഹോദരൻ വിഷ്ണുവും ആവശ്യപ്പെട്ടു. ഭർത്താവിൻ്റെ നിർബന്ധത്താൽ നിരവധി തവണ ഉത്ര സ്വന്തം മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി നൽകിയിരുന്നതായും കുടുംബം പറയുന്നു.
ഏറം വെള്ളിശേരിൽ വീട്ടിൽ 25കാരിയായ ഉത്ര വീട്ടിനുള്ളിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിച്ച് അച്ഛൻ വിശ്വസേനനും, അമ്മ മണിമേഖലയും പോലീസിൽ പരാതി നൽകിയത്.
അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പ ദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി അന്ന് മനസ്സിലായത്.

ഉത്ര