യുഎസ്: മാതാപിതാക്കളുടെ ക്രൂരമായ മർദ്ദനമേറ്റ് രണ്ടാഴ്ച മാത്രം പ്രായമുള്ള പെൺകുഞ്ഞ് കാലിയ മരിച്ചു. 25കാരിയായ കോർട്ടനി മാരി ബെല്ലും 28കാരനായ ക്രിസ്റ്റഫർ മക്നാബും ചേർന്നാണ് രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്നത്. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയതിന്‍റെ പിറ്റേന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങൾ ഉറങ്ങുന്ന സമയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു ദമ്പതികൾ പരാതി നൽകിയത്.
എന്നാൽ, അന്വേഷണത്തിനൊടുവിൽ നീലയും ചുവപ്പും കലർന്ന നൈകിയുടെ ബാക് പാക്കിൽ നിന്നാണ് കാലിയയുടെ മൃതദേഹം കണ്ടെടുത്തത്. 2017 ഒക്ടോബറിൽ ആയിരുന്നു കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്. എന്നാൽ, അതേദിവസം തന്നെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. യു എസിലെ ജോർജിയയിൽ തെക്കൻ അറ്റ്ലാന്‍റയിൽ നിന്ന് 40 മൈൽ അകലെ കോവിംഗ്ടണിലാണ് ഇവർ താമസിക്കുന്നത്. കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയപ്പോൾ മക്നാബ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
ഹീനമായ കുറ്റകൃത്യം നടത്തിയ മക്നാബിനെ ജാമ്യമില്ലാത്ത ജീവപര്യന്തം തടവിന് വിധിച്ചു. 30 വർഷത്തെ തടവിനാണ് ശിക്ഷിച്ചത്. അതേസമയം, മാതാപിതാക്കൾ മയക്കുമരുന്നിന് അടിമകളായിരുന്നെന്നും അത്യന്തം അക്രമാസക്തമായ ബന്ധമായിരുന്നു ഇരുവരും തമ്മിൽ ഉണ്ടായിരുന്നതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, മാതാപിതാക്കൾ കുറ്റം നിഷേധിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും ഇതിൽ പങ്കില്ലെന്നും മക്നാബ് വാദിച്ചു. എന്നാൽ, സ്നേഹം നൽകേണ്ടതിനു പകരം കുഞ്ഞിനെ അതിന്‍റെ മാതാപിതാക്കൾ കൊലപ്പെടുത്തിയതായി ജില്ല അറ്റോർണി ലയല സോൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.