മദ്രാസ് ഐഐടിയിൽ മലയാളി ഗവേഷണ വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
- Published by:Joys Joy
- news18india
Last Updated:
വേറെ ഏതെങ്കിലും സ്ഥലത്ത് വെച്ച് കത്തിച്ചതിനു ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു വന്നിട്ടതാകാമെന്നാണ് കരുതുന്നത്.
ചെന്നൈ: മലയാളി ഗവേഷക വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മദ്രാസ് ഐ ഐ ടി കാമ്പസിലാണ് സംഭവം. ഇലക്ട്രിക്കൽ വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥിയും പ്രൊജക്ട് കോ - ഓർഡിനേറ്ററുമായ ഉണ്ണിക്കൃഷ്ണൻ നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസ് ആയിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഐ ഐ ടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. മുഖത്തിനും ചില ശരീരഭാഗങ്ങൾക്കുമാണ് പൊള്ളലേറ്റിരിക്കുന്നത്.
മരിച്ചയാളുടെ മുഖവും ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളും ഭാഗികമായി കത്തിയതായി പൊലീസ് പറഞ്ഞു. സംശയാസ്പദമായ വസ്തുക്കളൊന്നും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സംശയാസ്പദമായ മരണത്തിന് കേസെടുത്ത പൊലീസ് ഇയാളെ കൊലപ്പെടുത്തിയതാണോ അതോ ഇയാൾ ആത്മഹത്യ ചെയ്തതാണോ എന്ന് അന്വേഷിച്ചു വരികയാണ്.
advertisement
രാവിലെ കാമ്പസിൽ എത്തിയ ഉണ്ണിക്കൃഷ്ണനെ വൈകുന്നേരത്തോടെ കാണാതാവുകയായിരുന്നു. അതേസമയം, ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് കണ്ടെത്താനായില്ല. വേറെ ഏതെങ്കിലും സ്ഥലത്ത് വെച്ച് കത്തിച്ചതിനു ശേഷം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു വന്നിട്ടതാകാമെന്നാണ് കരുതുന്നത്.
അതേസമയം, അസ്വാഭാവിക മരണത്തിന് പൊലീസ് കോട്ടൂർപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി.
Location :
First Published :
July 02, 2021 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്രാസ് ഐഐടിയിൽ മലയാളി ഗവേഷണ വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ