നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം: ഒരാള്‍ പിടിയില്‍

  വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം: ഒരാള്‍ പിടിയില്‍

  വര്‍ക്കല പാപനാശം ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്ത് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു യുവതികളെ അപമാനിക്കാന്‍ ശ്രമമുണ്ടായത്.

  അറസ്റ്റിലായ ഇടവ സ്വദേശി മഹേഷ്

  അറസ്റ്റിലായ ഇടവ സ്വദേശി മഹേഷ്

  • Share this:
   തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകളെ ആക്രമിച്ച സംവത്തില്‍ ഒരാള്‍ പിടിയില്‍. ഇടവ സ്വദേശി മഹേഷ് എന്നയാളെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത്. വര്‍ക്കല പാപനാശം ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്ത് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു യുവതികളെ അപമാനിക്കാന്‍ ശ്രമമുണ്ടായത്.

   Also Read- വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്ന സംഭവം; ഹൈക്കോടതി കേസെടുത്തു

   ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ പരാതിയില്‍ പറയുന്നു. മാസ്ക് ധരിച്ച രണ്ട് പേര്‍ അസഭ്യം പറഞ്ഞ് കടന്ന് പിടിക്കാന്‍ ശ്രമിച്ചെന്നും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് പരാതി. ബീച്ചിന് സമീപം വെളിച്ചം കുറവുള്ള ഇടത്ത് വച്ചാണ് സംഭവം നടന്നത് എന്നാണ് പരാതിയിലെ പരാമര്‍ശം. ഇവര്‍ മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

   Also Read- കോവിഡ് ബാധിച്ച മരിച്ച വീട്ടമ്മയുടെ സംസ്കാരത്തെ ചൊല്ലി തര്‍ക്കം; അമ്മയുടെ മ്യതദേഹം വിട്ടുകിട്ടാന്‍ ആശുപത്രിയിൽ മകന്റെ ആത്മഹത്യാ ഭീഷണി

   ബൈക്കിലെത്തിയവര്‍ മാസ്ക് ധരിച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. കഴിഞ്ഞ കുറച്ചു മാസമായി യുവതികൾ വർക്കലയിലെ ഹോംസ്റ്റേയിൽ താമസിച്ചുവരികയാണ്. രണ്ടുപേര്‍ക്കും ഒപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് നേരെ കഴിഞ്ഞ ആഴ്ച സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു. ഈ സ്ത്രീയും വര്‍ക്കല പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് മേഖലയിലുണ്ടായ അതിക്രമത്തെ ഗൗരവമായാണ് കാണുന്നതെന്നും വർക്കല പൊലീസ് പറഞ്ഞിരുന്നു.

   Also Read- എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എഴുതിയവര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ല; സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം കനക്കുന്നു

   വർക്കല ഡിവൈ എസ് പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്. ദ്വിജേഷ്, എസ് ഐ അനിൽകുമാർ, എ എസ് ഐ ജയപ്രസാദ്, സി പി ഒ അൻസർ, ഷിറാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.   രേഷ്മയുടെ ആൺസുഹൃത്തിനെ കണ്ടെത്തിയതായി സൂചന; കേസിൽ ചോദ്യം ചെയ്യൽ തുടരുന്നു

   കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കല്ലുവാതുക്കല്‍ വരിഞ്ഞം ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പൊലീസ് കണ്ടെത്തിയതായി സൂചന. രേഷ്മയുടെ ഭര്‍ത്താവിനെയും ബന്ധുവിനെയും പൊലീസ് ചോദ്യംചെയ്തു. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിനെയും ഇത്തിക്കരയാറ്റില്‍ച്ചാടി ആത്മഹത്യചെയ്ത ആര്യയുടെ ഭര്‍ത്താവും വിഷ്ണുവിന്റെ ജ്യേഷ്ഠനുമായ രഞ്ജിത്തിനെയുമാണ് ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തില്‍ ആറുമണിക്കൂറോളം ചോദ്യംചെയ്തത്.

   ചോദ്യംചെയ്യുന്നതിനായി വീണ്ടും ഇവരെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്തിയതിന് രണ്ടുമാസത്തിനുശേഷം വിദേശത്തേക്കു പോയ വിഷ്ണു ഭാര്യയെ അറസ്റ്റ് ചെയ്തതറിഞ്ഞാണ് തിരിച്ചെത്തിയത്. വിഷ്ണു നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ആര്യയെ പാരിപ്പള്ളി പൊലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചത്. പോലീസ് വിളിപ്പിക്കുന്നതിനുമുന്‍പുതന്നെ ആര്യയും ബന്ധു ഗ്രീഷ്മയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നാണ് പൊലീസിനു ലഭിച്ച വിവരം. അതിന്റെ കാരണങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

   രേഷ്മയുടെ ഫെയ്‌സ്ബുക്ക് കാമുകനെ കണ്ടെത്താനുള്ള അന്വേഷണത്തിലും തെളിവുകള്‍ ലഭിച്ചതായാണ് സൂചന. അനന്ദു എന്ന ഐ.ഡി.യില്‍നിന്നാണ് കണ്ടിട്ടില്ലാത്ത കാമുകന്‍ രേഷ്മയുമായി ചാറ്റുചെയ്തിരിക്കുന്നത്. കാമുകനോടൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അനന്ദു എന്ന ഫെയ്സ്ബുക്ക് ഐ.ഡി.യുമായി ബന്ധപ്പെട്ട് ചിലരെ നിരീക്ഷിച്ചുവരികയാണ് പോലീസ്. വൈകാതെ വലയിലാക്കാന്‍ കഴിയുമെന്ന് എ.സി.പി. പറഞ്ഞു. ഫേസ്ബുക്ക്, വാട്‌സാപ്പ്‌ തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ രേഷ്മയും ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും നടത്തിയ ആശയവിനിമയങ്ങള്‍ ആരുമായാണെന്നു കണ്ടെത്താനാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്നത്.
   Published by:Rajesh V
   First published:
   )}