നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയെ സംശയിച്ച് മൂന്നു മാസം ചങ്ങലയിൽ കെട്ടിയിട്ട ഭർത്താവ് അറസ്റ്റിൽ

  ഭാര്യയെ സംശയിച്ച് മൂന്നു മാസം ചങ്ങലയിൽ കെട്ടിയിട്ട ഭർത്താവ് അറസ്റ്റിൽ

  മുപ്പത് കിലോഗ്രാം ഭാരമുള്ള ചങ്ങലയിലാണ് സ്ത്രീയെ ബന്ധിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് ചങ്ങലയ്ക്കിട്ടത് മൂന്ന് മാസം. രാജസ്ഥാനിലെ പ്രതാപ്ഘട്ട് ജില്ലയിലുള്ള ലാൽനഗർ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

   മുപ്പത് കിലോഗ്രാം ഭാരമുള്ള ചങ്ങലയിലാണ് സ്ത്രീയെ ബന്ധിച്ചത്. പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. തുടർന്ന് ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.

   നാൽപ്പതുകാരിയായ സ്ത്രീയെയാണ് ഭർത്താവ് സംശയത്തെ തുടർന്ന് ചങ്ങലയിൽ പൂട്ടിയത്. രണ്ട് പൂട്ട് ഇട്ടാണ് ഇയാൾ സ്ത്രീയെ ബന്ധിയാക്കിയത്. കഴിഞ്ഞ ഹോളിയ്ക്ക് ശേഷമാണ് ഭർത്താവ് തന്നെ ബന്ധിയാക്കിയതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു.

   അമ്മയെ സഹായിക്കാൻ രാജസ്ഥാനിലെ ഹീംഗ്ലാട്ട് എന്ന സ്ഥലത്ത് താൻ പതിവായി പോയിരുന്നതായി സ്ത്രീ പറയുന്നു. എന്നാൽ ഭർത്താവ് ഇവിടെയെത്തി കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് തന്നെ മർദ്ദിക്കും. പ്രായമായ അമ്മയെ സഹായിക്കാനായിരുന്നു താൻ പോയിരുന്നത്. എന്നാൽ അവിഹിത ബന്ധമാരോപിച്ച് ഭർത്താവ് മദ്യപിച്ച് മർദിക്കുന്നത് പതിവായിരുന്നുവെന്നും സ്ത്രീ പൊലീസിന് മൊഴി നൽകി.

   ചങ്ങലയിൽ കെട്ടിയിട്ട ശേഷവും ഭർത്താവിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ തുടർന്നുവെന്നും സ്ത്രീ പറഞ്ഞു.
   You may also like:വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം: ഒരാള്‍ പിടിയില്‍

   ഹോളിക്ക് രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുടുംബാംഗങ്ങൾക്കൊപ്പം ചേർന്ന് ഭർത്താവും ഒരു മകനും സ്ത്രീയെ ചങ്ങലയ്ക്കിട്ടത്.

   പെണ്‍വാണിഭ കേന്ദ്രത്തിലെ ആക്രമണം; യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍; അക്രമം നടത്തിയത് തിരുവനന്തപുരത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം

   കോട്ടയംകോട്ടയം ചന്ത കവല ടിബി റോഡിലെ പെൺ വാണിഭ കേന്ദ്രത്തിൽ അക്രമം നടത്തിയത് നിർണായക അറസ്റ്റുമായി കോട്ടയം പോലീസ്.  പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്ന് ഇന്നലെ തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമത്തിന് ആസൂത്രണം നൽകുകയും പങ്കെടുക്കുകയും ചെയ്ത ആളുകളെ പിടികൂടിയത്. പൊൻകുന്നം കോയിപ്പള്ളി സ്വദേശി അജ്മൽ ആണ് അക്രമം സംഭവത്തിൽ നേരിട്ട് പങ്കാളിയായ ഒരാൾ.

   ഇയാളുടെ അറസ്റ്റ് കോട്ടയം വെസ്റ്റ് പോലീസ് രേഖപ്പെടുത്തി. അക്രമത്തിന് ഗൂഢാലോചന നൽകിയ കോട്ടയം മല്ലപ്പള്ളി സ്വദേശിനിയായ ശ്രുതി എന്ന സുലേഖയും പോലീസിന്റെ വലയിലായി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് നാളെ തെളിവെടുപ്പിനായി ഹാജരാക്കും.

   ചന്ത കവലയിലെ പെൺ വാണിഭ കേന്ദ്രത്തിൽ അക്രമം നടത്തിയത് പെൺവാണിഭ സംഘങ്ങൾക്കിടയിലെ കുടിപ്പക മൂലമാണെന്ന് നിർണായക കണ്ടെത്തൽ ആണ് കോട്ടയം പോലീസ് നടത്തിയത്. അക്രമത്തിൽ പരിക്കേറ്റ സാൻ ജോസഫ്, അമീർ ഖാൻ, സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട തിരുവനന്തപുരം സ്വദേശി ഷിനു എന്നിവർ ചേർന്ന് മറ്റൊരു പെൺവാണിഭസംഘത്തിന്റെ നടത്തിപ്പുകാരനായ മാനസ് മാത്യുവിനെ ആക്രമിച്ചിരുന്നു. ഇതിനെ തുടർന്നുള്ള കുടിപ്പകയാണ് കഴിഞ്ഞദിവസം നടന്ന അക്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.
   Published by:Naseeba TC
   First published:
   )}